ചാലക്കുടിയിൽ പരിശോധന: വാറ്റ് പിടികൂടി

Mail This Article
ചാലക്കുടി ∙ പീലാർമുഴി കപ്പത്തോടിനു സമീപത്തെ കാടു പിടിച്ച സ്ഥലത്തു നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 1500 ലീറ്റർ വാഷ് ഡിവൈഎസ്പി കെ.എം. ജിജിമോന്റെ നേതൃത്വത്തിൽ കണ്ടെത്തി നശിപ്പിച്ചു.വെള്ളിക്കുളങ്ങര ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.എം. മുരളി, എസ്ഐ ഉദയകുമാർ, ക്രൈം സ്ക്വാഡ് എസ്ഐ ജിനുമോൻ തച്ചേത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ റോയ് പൗലോസ്, തുടങ്ങിയവരും അന്വേഷണ സംഘത്തലുമ്ടായിരുന്നു.
ചാലക്കുടി ∙ ഓപ്പറേഷൻ ലോക് ഡൗണിന്റെ ഭാഗമായി എക്സൈസ് നടത്തിയ റെയ്ഡിൽ ചായ്പൻകുഴി രണ്ടുകൈ ഭാഗത്ത് വനത്തിനുള്ളിൽ നിന്നു രണ്ടര ലീറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ വി.എസ്. പ്രദീപ് അറിയിച്ചു. പ്രിവന്റീവ് ഓഫിസർ കെ.എസ്. സതീഷ്കുമാർ, കെ.വി. എൽദോ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എസ്. ഷനൂജ്, എം.എസ്. ശ്രീരാജ്,എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.