ഗുണ്ടാസംഘം സ്ത്രീയെ വെട്ടി
Mail This Article
×
താന്ന്യം∙ കുളപ്പാടത്ത് വീട് കയറി ആക്രമിച്ച ഗുണ്ടാസംഘം സ്ത്രീയെ വാളു കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചു. കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീലയെ (60) കൈത്തണ്ടയിൽ വെട്ടേറ്റ നിലയിൽ തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ വീട്ടുകാരെ ആക്രമിക്കാനാണ് അക്രമിസംഘം എത്തിയത്. ലീലയുടെ മകൻ അടങ്ങുന്ന നാട്ടുകാർ പ്രതികളെ തടയാനെത്തി. ഇതിനിടയിൽപെട്ട മകനെ പിടിച്ച് മാറ്റാൻ ചെന്ന ലീലയുടെ കൈത്തണ്ടയിൽ വെട്ടുകയായിരുന്നു. ശ്രീബിൻ, ഷാജഹാൻ എന്നിവരടങ്ങുന്ന സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകി. .
English Summary:
Sword attack in Kulappad leaves woman injured. The incident resulted in a police complaint being filed against a gang, including Shreebin and Shajahan.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.