മുഫീദയുടെ ദുരൂഹ മരണം: യൂത്ത് ലീഗ് ജാഥ നടത്തി

Mail This Article
തരുവണ ∙ പുലിക്കാട് കണ്ടയിൽപൊയിൽ മുഫീദയുടെ ദുരൂഹ മരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവൻ അറസ്റ്റ് ചെയ്യുക, അവരുടെ 14 വയസ്സുള്ള മകനെ പരസ്യമായി തീവ്രവാദിയെന്നു വിളിച്ച സിപിഎം നേതാവ് എ.എൻ. പ്രഭാകരനെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സലീം കേളോത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി.കെ. ഷൗക്കത്തലി ജാഥാ ക്യാപ്റ്റൻ സിദ്ദീഖ് പീച്ചംകോടിനു പതാക കൈമാറി. സി.പി. ജബ്ബാർ അധ്യക്ഷത വഹിച്ചു. തരുവണ, കട്ടയാട്, പുളിഞ്ഞാൽ, വെള്ളമുണ്ട, കുന്നുമ്മൽ അങ്ങാടി, ആറുവാൾ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം ജാഥ പുലിക്കാട് സമാപിച്ചു. ജമാൽ ഓടൻ, എ.കെ. നാസർ, അസീസ് വെള്ളമുണ്ട, റാഷിദ് അലുവ, റംല മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. സമാപന യോഗം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.കെ. അമീൻ ഉദ്ഘാടനം ചെയ്തു.