വയനാട് ജില്ലയിൽ ഇന്ന് (28-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
അഗ്‌നിവീർ; ഏപ്രിൽ 10 വരെ അപേക്ഷിക്കാം:
കൽപറ്റ ∙ അഗ്‌നിവീർ സൈന്യത്തിലേക്ക് നടക്കുന്ന റിക്രൂട്മെന്റ് റാലിയിൽ പങ്കെടുക്കാൻ ഏപ്രിൽ 10 വരെ ഓൺലൈൻ റജിസ്‌ട്രേഷൻ നടത്താം. അവിവാഹിതരായ 21 വയസ്സ് പ്രായമുള്ളവർക്കാണ് അവസരം. www.joinindarmy.nic.in. 0495 2383953.
നീന്തൽ പരിശീലനം 31 മുതൽ
പുൽപള്ളി ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും പുൽപള്ളി ഡാഡ്സ് സ്വിമ്മിങ് അക്കാദമിയുടെയും ആഭിമുഖ്യത്തിലുള്ള നീന്തൽ പരിശീലനം 31ന് ആരംഭിക്കും. 9447849006.
ചിത്രരചനാ ക്ലാസുകൾ 1 മുതൽ
പുൽപള്ളി ∙ രവിവർമ ചിത്രകലാ വിദ്യാലയത്തിൽ അവധിക്കാല ചിത്രരചനാ ക്ലാസുകൾ ഏപ്രിൽ ഒന്നിനാരംഭിക്കും. 9656976058.