ADVERTISEMENT

പ്ലസ്ടുവിന് നല്ല മാർക്കു നേടുന്നവർ കൂടുതലും വിദേശത്തേക്ക് പോകാൻ ശ്രമിക്കും. എ പ്ലസ് കിട്ടാത്തവർക്കാണ് കേരളം ആസ്വദിക്കാൻ നല്ല അവസരം കിട്ടുന്നത്. മാർക്ക് കുറഞ്ഞവർക്ക് കേരളത്തിൽ ധാരാളം അവസരങ്ങൾ തുറക്കും.

പല മേഖലകളിലെയും പ്രതിഭകളുടെ മാർക്ക് പരിശോധിച്ചാൽ അത്ര മെച്ചമല്ലെന്നു കാണാം. പക്ഷേ അവരുടെ മേഖലയിൽ അവർ വൻ വിജയമായിരിക്കും. സച്ചിനും സഞ്ജു സാംസണുമെല്ലാം ഈ നിരയിൽ വരും. അവരവർക്ക് ഇഷ്ടമുള്ള മേഖല കണ്ടെത്തി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. തിരുവനന്തപുരത്തെ സ്കൂളിൽ ഉന്നത നിലയിലാണ് വിജയിച്ചത്. എന്നെപ്പോലുള്ളവർ മിക്കപ്പോഴും ഒരേതരം മേഖലയിലേക്കു തിരിയും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം വലിയ മാർക്ക് നേടാത്തവർ അവരവരുടെ ഇഷ്ടമേഖലകൾ കണ്ടെത്തി തിരിയുന്നതാണ് മിക്കപ്പോഴും കാണുന്നത്. നൈപുണ്യവും മാർക്കും തമ്മിൽ വലിയ ബന്ധമില്ലെന്നും കണ്ടിട്ടുണ്ട്. ഉന്നത മാർക്ക് നേടിയ എത്രയോ പേർ സിവിൽ സർവീസ് മേഖലയിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ കഴിയാതെ പോകുന്നവരായി കണ്ടിട്ടുണ്ട്. ഒരു കാര്യം നടപ്പാക്കണമോ വേണ്ടയോയെന്ന് ഉചിതമായ തീരുമാനമെടുക്കാൻ അവർക്കു കഴിയാതെപോകാറുമുണ്ട്. മികച്ച മാർക്ക് നേടിയവർ എല്ലാ മേഖലയിലും മികച്ചതായി മാറണമെന്നില്ല. റാങ്ക് നേടിയതു കൊണ്ട് ജീവിത നൈപുണ്യം ഉണ്ടാകണമെന്നും ഇല്ല. കഴിവുകൾ മനസ്സിലാക്കി അതു പരിപോഷിപ്പിച്ച് മുന്നേറണം.

English Summary:

Sachin to Sanju Samson: Success stories that defy academic norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com