അടുക്കളയിൽ ഒളിപ്പിച്ച 3.32 ലക്ഷം രൂപ വളർത്തുനായ ചവച്ചരച്ച് തിന്നു; ഞെട്ടൽ മാറാതെ ദമ്പതികൾ

Mail This Article
പെൻസിൽവാനിയയിൽ വളർത്തുനായ ഭക്ഷണമായി കഴിച്ചത് നാലായിരം ഡോളർ. അതായത് 3.32 ലക്ഷം ഇന്ത്യൻ രൂപ. ക്ലേറ്റൺ–കാരിലോ ദമ്പതികളുടെ നായ സെസിൽ ആണ് ഈ പണി ഒപ്പിച്ചത്. അടുക്കളയിൽ ഒരു കവറിലിട്ട് സൂക്ഷിച്ച പണം നായ ഭക്ഷണമാക്കുകയായിരുന്നു.

ക്ലേറ്റൺ ആണ് സെസിൽ പണം തിന്നത് ആദ്യമായി കാണുന്നത്. അലറിവിളിച്ച അയാൾ ഉടൻതന്നെ കാരിലോയെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ വെറ്റിനറി ഡോക്ടറെ വിവരമറിയിക്കുകയും അദ്ദേഹം സെസിലിന് ഛർദിക്കാനുള്ള മരുന്ന് നൽകുകയും ചെയ്തു.

ഛർദിയിലൂടെ നോട്ടുകൾ പുറത്തെത്തിയെങ്കിലും എല്ലാം പാതി മുറിഞ്ഞ നിലയിലായിരുന്നു. ബില്ല് അടയ്ക്കാനും മറ്റും അത്യാവശ്യ കാര്യങ്ങൾക്കായാണ് ആ പണം മാറ്റിവച്ചിരുന്നതെന്ന് ദമ്പതികൾ അറിയിച്ചു. നോട്ടിന്റെ സീരിയൽ നമ്പർ തപ്പിയെടുത്ത ദമ്പതികൾ ബാങ്കിൽ വിവരം അറിയിച്ചെങ്കിലും മുഴുവൻ പണം ലഭിച്ചില്ല.