ഹെലികോപ്റ്ററിൽ നിന്ന് ബുർജ് അൽ അറബിലേക്ക് സൈക്കിളിലൊരു ചാട്ടം–വിഡിയോ

Mail This Article
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളിലൊന്നാണ് ബുർജ് അൽ അറബ്. സമുദ്ര നിരപ്പിൽ നിന്നു 321 മീറ്റർ ഉയരത്തിൽ ദുബായ്‌യുടെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന ഹോട്ടലിന്റെ മുകളിലേക്കൊരു ചാട്ടം ചാടിയാൽ എങ്ങനെ ഉണ്ടായിരിക്കും. അതും ഹെലികോപ്റ്ററിൽ നിന്നു സൈക്കളിൽ. ഭ്രാന്തമായ ആശയം തന്നെ, എന്നാൽ ആ ഭ്രാന്ത് സത്യമാക്കിയിരിക്കുന്നു സ്കോട്ടിഷ് സൈക്കിൾ റൈഡർ ക്രിസ് കൈൽ.
കാണികളെ അമ്പരപ്പിന്റെ മുൾമുനയിൽ നിർത്തുന്ന വിഡിയോ റെഡ്ബുള്ളാണ് പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങൾ തരംഗമാകുകയാണ് ക്രിസ് കയിലിന്റെ അദ്ഭുത പ്രകടനം. 60 നിലയിൽ തല ഉയർത്തി നിൽക്കുന്ന ഈ കെട്ടിടത്തിന് മുകളിലേക്ക് ചാടി ദുബായ്‍യിലൂടെ നടത്തുന്ന സൈക്കിൾ അഭ്യാസ പ്രകടനങ്ങളാണ് 5 മിനിറ്റ് നീളുന്ന വിഡിയോയിൽ.