ADVERTISEMENT

ബെൻസിന്റെ ആഡംബര വാൻ വി ക്ലാസ് ഇന്ത്യയിൽ പുറത്തിറങ്ങിയത് അടുത്തിടെയാണ്. ആഡംബര ഫീച്ചറുകളും സൗകര്യങ്ങളുമായി എത്തിയ കാർ സിനിമാതാരങ്ങളുടെ ഇഷ്ടവാഹനമായി മാറി. അമിതാഭ് ബച്ചനിൽ തുടങ്ങി ഇന്ത്യൻ സെലിബ്രിറ്റി ലോകത്തെ നിരവധി താരങ്ങൾ ബെൻസിന്റെ ഈ ആഡംബര വാൻ സ്വന്തമാക്കിയിട്ടുണ്ട്.

hrithik-roshan-3

റോൾസ് റോയ്സ് ഗോസ്റ്റ്, മെബാക്ക് എസ് 650, ബെൻസ് എസ് ക്ലാസ്, പോർഷെ കെയിൻ, മിനി കൂപ്പർ, റേഞ്ച് റോവർ തുടങ്ങി ലക്ഷ്വറി വാഹനങ്ങളുടെ നീണ്ട നിരയുള്ള ബൊളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനും അടുത്തിടെ ഒരു വി ക്ലാസ് സ്വന്തമാക്കി. എന്നാൽ വെറും വി ക്ലാസാക്കി നിലനിർത്തുകയല്ല ഹൃതിക് ചെയ്യുന്നത് പകരം ബെൻസിന്റെ ഈ വാനിന് പുതിയ മാനം നൽകി താരം.

hrithik-roshan-2

ഏഴു സ്റ്റാർ സൗകര്യങ്ങളടങ്ങുന്ന മോഡിഫിക്കേഷനാണ് തന്റെ പുതിയ വാഹനത്തിൽ ഹൃതിക് റോഷൻ നടത്തിയത്. ഡിസി ഡിസൈൻസാണ് ഹൃതിക്കിന് വേണ്ടി വി–ക്ലാസിന് കൂടുതൽ ആഡംബരമാക്കി മാറ്റിയത്. വേണ്ടിവന്നാൽ കിടക്കയുടെ പൊസിഷനിലാക്കാവുന്ന ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സീറ്റുകളാണ് അതിൽ പ്രധാനം. ‌നാലുപേർക്ക് ഇരിക്കാവുന്ന രീതിയിൽ പ്രീമിയം ലതറിലാണ് സീറ്റുകളുടെ നിർമാണം. ആഡംബരം വർധിപ്പിക്കുന്നതിനായി ഡയമണ്ട് സ്റ്റിച്ചിങും നൽകിയിട്ടുണ്ട്.

വാഹനത്തിലൂടെ നീളം വുഡൻ ഫീനിഷും നൽകിയിട്ടുണ്ട്. റൂഫിൽ വലിയ പാനൽ ലൈറ്റുകളും അംബിയന്റ് ലൈറ്റിങ്ങുകളുമുണ്ട്. ഇലക്ട്രിക്കലി സ്ലൈഡ് ചെയ്യാവുന്ന ഉള്ളിലെ സ്ഥല സൗകര്യങ്ങൾ വർധിപ്പിച്ചു. ഡോർപാഡുകളിലും ഫ്ലോറുകളിലും പാനൽ ലൈറ്റുകളും വായനയ്ക്കായി സ്പോട്ട് ലൈറ്റുകളും നൽകിയിട്ടുണ്ട്. മിനി വാനിറ്റി വാനായും യാത്രകൾ പോകാനും ഉപകരിക്കുന്ന രീതിയിലാണ് വി–ക്ലാസിന്റെ മോഡിഫിക്കേഷൻ.

hrithik-roshan-1

ബെൻസിന്റെ ആഡംബര വാനായ വി–ക്ലാസിന്റെ രണ്ടു വകഭേദങ്ങളാണ് ഇന്ത്യൻ വിപണിയിലുള്ളത്. അടിസ്ഥാന വകഭേദത്തിന് ഏകദേശം 69 ലക്ഷം രൂപയും ലോങ് വീൽബെയ്സിന് 82 ലക്ഷം രൂപയുമാണ് വില. ബിഎസ് 6, 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 162 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com