ADVERTISEMENT

ആരാധകരെ ഏറെ ആവേശം കൊള്ളിച്ചുകൊണ്ടാണ് പുതിയ ഥാർ വിപണിയിലെത്തിയത്. രൂപവും ഇന്റീരിയറുമെല്ലാം മാറ്റി വാഹന വിപണിയിലെ താരമാകാനെത്തിയ ഥാർ സൂപ്പറാണെന്ന് മലയാള സിനിമയുടെ സൂപ്പർസ്റ്റാർ പൃഥ്വിരാജ്. ടെസ്റ്റ് ഡ്രൈവ് ചെയ്തെന്നും ഡിസൈനിനെപ്പറ്റി അൽപം വാദപ്രതിവാദങ്ങൾ ഉയരുന്നുണ്ടെങ്കിലും കിടിലൻ ഫീൽ ഗുഡ് വാഹനമാണ് ഥാർ എന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.

മത്സരക്ഷമമായ വിലയുമായിരിക്കും പുതിയ ഥാറിന് എന്നാണ് കരുതുന്നതെന്നും പൃഥ്വിരാജ് ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യ ദിനത്തിലാണ് പുതിയ ഥാറിനെ മഹീന്ദ്ര പ്രദർശിപ്പിച്ചത്. അടുമുടി മാറ്റങ്ങളുമായി എത്തിയ ഥാറിന് മികച്ച ഫീച്ചറുകളും മഹീന്ദ്ര നൽകിയിരിക്കുന്നത്. ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെ എന്നാൽ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറിലുണ്ട്.

മുമ്പ് ഡീസൽ എൻജിനും മാനുവൽ ട്രാൻസ്മിഷനും മാത്രമായിരുന്നു ഥാറിന്റെ പവർ ട്രെയ്ൻ. എന്നാൽ പുതിയ ഥാറിൽ വ്യത്യസ്ത എൻജിൻ – ട്രാൻസ്മിഷൻ സാധ്യതകളും മഹീന്ദ്ര വാഗ്ദാനം ചെയ്യും. പെട്രോൾ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ഈ എസ് യു വി വിൽപ്പനയ്ക്കുണ്ടാവും. 152 ബിഎച്ച്പി കരുത്തുള്ള മഹീന്ദ്രയുടെ എം സ്റ്റാലിയൻ ശ്രേണിയിലെ 2 ലീറ്റർ പെട്രോൾ എൻജിനും കൂട്ടായി ആറു സ്പീഡ് മാനുവൽ ഗീയർ ബോക്സുമാണു ഥാറിൽ. ഓപ്ഷൻ വ്യവസ്ഥയിൽ ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാക്കും.

ഥാറിന്റെ ഡീസൽ വകഭേദങ്ങൾക്കു കരുത്തേകുക 2.2 ലീറ്റർ, 132 ബി എച്ച് പി, എം ഹോക്ക് എൻജിനും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും ഈ എൻജിനു കൂട്ട്. ഓപ്ഷനൽ വ്യവസ്ഥയിൽ ഐസിനിൽ നിന്നു സംഘടിപ്പിച്ച ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സും ലഭ്യമാക്കും. പെട്രോൾ, ഡീസൽ എൻജിൻ ഭേദമില്ലാതെ ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ ഥാർ വിൽപനയ്ക്കുണ്ടാവും.

English Summary: Prithviraj About Mahindra Thar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com