ADVERTISEMENT

പതിനായിരത്തിൽ അധികം വിൽപനയുമായി മുന്നേറുന്ന ഹൈനസിന് പിന്നാലെ മറ്റൊരു ക്ലാസിക് ബൈക്ക് കൂടി അവതരിപ്പിച്ച് ഹോണ്ട. സിബി ഹൈനസിന്റെ സ്ക്രാബ്ലർ പതിപ്പ് സിബി 350 ആർഎസ്സാണ് ഹോണ്ട വിപണിയിലെത്തിച്ചത്. ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 1.96 ലക്ഷം രൂപയാണ്. 

പഴയകാല ‘സി ബി’ ശ്രേണിയാണു പ്രചോദനമെങ്കിലും ആധുനിക കാലത്തിനു യോജിച്ച ക്ലാസിക് രൂപകൽപ്പന ശൈലിയാണു സി ബി 350ആറും പിന്തുടരുന്നത്. ചെറിയ മാറ്റങ്ങൾ വരുത്തിയ മുൻ മഡ്ഗാർഡ്, റീഡിസൈൻ ചെയ്ത ഡേടൈം റണ്ണിങ് ലാംപ് സഹിതം നിയോ ക്ലാസിക് എൽ ഇ ഡി ഹെഡ്‌ലാംപ്, കറുപ്പ് അലോയ് വീൽ, 15 ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധനടാങ്ക് എന്നിവയൊക്കെ ബൈക്കിലുണ്ട്. 

ഹൈനസിലെ 348.36 സി സി, എയർ കൂൾഡ്, ഒ എച്ച് സി, സിംഗിൾ സിലിണ്ടർ എൻജിന് തന്നെയാകും പുതിയ ബൈക്കിനും 5,500 ആർ പി എമ്മിൽ 21 പി എസ് വരെ കരുത്തും 3,000 ആർ പി എമ്മിൽ 30 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കും സിബി 350 ആർഎസ്. സ്ലിപ്പർ ക്ലച് സഹിതം അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

English Summary: Honda CB350RS Launched at Rs 1.96 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com