ADVERTISEMENT

വിപണിയിലെത്തി ആദ്യ ദിവസം തന്നെ വിറ്റ് തീർന്ന് ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് എസ്‌യുവിയായ ഐഎക്സ്. അടുത്ത വർഷം ഏപ്രിലിൽ വിതരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വാഹനമാണ് വിറ്റു തീർന്നത്. അടുത്ത ബാച്ചിന്റെ ബുക്കിങ് 2022 സാമ്പത്തിക വർഷം ആദ്യം ആരംഭിക്കുമെന്നും ബിഎംഡബ്ല്യു പറയുന്നു.

bmw-ix-3

 

bmw-ix-1

പൂർണമായും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ്‌യുവിക്ക് 1.16 കോടി രൂപയാണ് എക്സ്ഷോറൂം വില. ഇലക്ട്രിക് ഓൺലി ആർക്കിടക്ച്ചറിൽ വികസിപ്പിച്ച വാഹനം ബിഎംഡബ്ല്യുവിന്റെ ടെക്നോളജി ഫ്ലാഗ്ഷിപ്പ് മോഡലാണ്.

bmw-ix-2

 

BMW iX
BMW iX

മെഴ്സിഡീസ് ഇക്യൂസി, ജഗ്വാർ ഐ പെയ്സ്, ഔഡി ഇ–ട്രോൺ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് ഐഎക്സ് മത്സരിക്കുക. വലിയ കിഡ്നി ഗ്രിൽ, ചെറുതും മനോഹരമായ ഹെഡ്‌ലാംപുകൾ, ഫ്രെയിം ലെസ് വിന്റോ, വൺപീസ് ടെയിൽ ലാംപ് എന്നിവ ഐഎക്സിലുണ്ട്. സിംഗിൾ പീസ് കർവിഡ് ഗ്ലാസ് ഡിസ്പ്ലെയാണ് വാഹനത്തിന്, ഹെക്സഗണൽ ആകൃതിയുള്ള സ്റ്റിയറിങ് വീലും പനോരമിക് സൺറൂഫും. ഹർമന്റെ 18 സ്പീക്കറുകളോടു കൂടിയ 14.9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മസാജ് സൗകര്യത്തോടുകൂടിയ സീറ്റുകൾ, ആംബിയന്റ് ലൈറ്റ്, ഹെഡ് അപ് ഡിസ്പ്ലെ എന്നിവ വാഹനത്തിലുണ്ട്.

 

രണ്ടു അക്സിലുകളിലും ഘടിപ്പിച്ച ഇലക്ട്രിക് മോട്ടറുകളുടെ കരുത്തിലാണ് വാഹനം സഞ്ചരിക്കുന്നത്. രണ്ടു മോട്ടറുകളും ചേർന്ന് 322 ബിഎച്ച്പി കരുത്തും 630 എൻഎം ടോർക്കും നൽകുന്നുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താണ് 6.1 സെക്കന്റ് മാത്രം മതി ഈ കരുത്തന്. 76.6 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ഒറ്റചാർജിൽ 425 കിലോമീറ്റർ സഞ്ചരിക്കും.

 

150 കിലോവാട്ട് ഡിസി ചാർജർ, 50 കിലോവാട്ട് ഡിസി ചാർജർ, 11 കിലോവാട്ട് എസി ചർജർ എന്നിവ ഉപയോഗിച്ച് വാഹനം റീചാർജ് ചെയ്യാൻ സാധിക്കും. യഥാക്രമം 31 മിനിറ്റ് (80 ശതമാനം ചാർജ്), 73 മിനിറ്റ് (80 ശതമാനം ചാർജ്), 7 മണിക്കൂർ (100 ശതമാനം ചാർജ്) സമയമാണ് ഈ ചാർജറുകൾ ഉപയോഗിച്ചാൽ വേണ്ടിവരുക. രണ്ടു വർഷവും പരിധികളില്ലാത്ത കിലോമീറ്റർ വാറന്റിയുമായാണ് പുതിയ വാഹനം എത്തിയത്. ബാറ്ററിക്ക് 8 വർഷവും 1.60 ലക്ഷം കിലോമീറ്ററും വാറന്റിയുണ്ട്.

 

English Summary: The First-ever BMW iX completely Sold-out on Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com