ADVERTISEMENT

റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച് വിഡിയോ ജോക്കിയും കൊമേഡിയനും പ്രശസ്ത നടനുമായി മാറിയ താരമാണ് ആർജെ ബാലാജി. ചെറിയ വേഷങ്ങളിൽ തുടങ്ങിയ താരം, നയൻതാര ചിത്രം മൂക്കുത്തി അമ്മനിലൂടെയാണ് നായക പദവിയിലെത്തിയത്. സഹസംവിധായകൻ കൂടിയായ ബാലാജി തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുന്നു. ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ കൺട്രിമാനാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം.

മിനി നിരയിലെ ലക്ഷ്വറി സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവർ എസ്‍യുവിയാണ് കൺട്രിമാൻ. നാലു ഡോർ പതിപ്പായ വാഹനം മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ്.

രണ്ടു ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിൾ ഡ്യുവൽ ക്ലച്ച് സ്റ്റെപ്ട്രോണിക്  ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.5 സെക്കൻഡ് മതി ഈ കരുത്തന്. രണ്ടു മോഡലുകളിലായി ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് ഏകദേശം 41 ലക്ഷം രൂപയിലാണ്.

English Summary: RJ Balaji Bought  Mini Countryman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com