ADVERTISEMENT

ഒറ്റ ചാർജിൽ 306 കിലോമീറ്റർ സഞ്ചരിക്കുന്ന ടിഗോറിനെ നേപ്പാളിൽ പുറത്തിറക്കി ടാറ്റ. കഴിഞ്ഞ വർഷം അവസാനം ഇന്ത്യൻ വിപണിയിലെത്തിയ വാഹനമാണിത്. മൂന്നു മോഡലുകളിലായി ലഭിക്കുന്ന കാറിന്റെ അടിസ്ഥാന വകഭേദത്തിന് 29.99 ലക്ഷം നേപ്പാളി രൂപയും രണ്ടാമത്തെ വകഭേദത്തിന് 31.49 ലക്ഷം നേപ്പാളി രൂപയും ഉയർന്ന വകഭേദത്തിന് 32.99 ലക്ഷം നേപ്പാളി രൂപയുമാണ്. 

tata-tigor-ev-2

 

സിപ്ട്രോൺ സാങ്കേതികത

 

നെക്സോൺ ഇ വിയിലെ സിപ്ട്രോൺ സാങ്കേതിക വിദ്യയാണ് ടിഗോറിലെത്തുന്നത്. നേരത്തേ, റേഞ്ച് കുറവുള്ള മറ്റൊരു ഇലക്ട്രിക് ടിഗോർ വേരിയന്റ് ഇറങ്ങിയിരുന്നു.  കൂടുതൽ റേഞ്ചും ഈടും മികച്ച ബാറ്ററി പാക്കുമാണ് സിപ്ട്രോണിന്റെ പ്രത്യേകതകൾ.

tata-tigor-ev-1

 

സ്പോർട്സ് കാർ പ്രകടനം, റോട്ടറി ഗിയർ

 

75 പിഎസ് ശക്തിയും 170 എൻഎം ടോർക്കുമുള്ള ടിഗോറിന് പൂജ്യത്തിൽനിന്ന് 60 കി.മി.യിലെത്താൻ 5.7 സെക്കൻഡ് മതി. പെർഫോമൻസ് കാറുകൾക്ക് തുല്യം പ്രകടനമാണിത്. ഒാട്ടമാറ്റിക് ഗിയർ. റോട്ടറി സ്വിച്ചിലൂടെയാണ് ഗിയർ മാറ്റം. രണ്ട് ഡ്രൈവ് മോഡുകൾ – സ്പോർടസ്, ഡ്രൈവ്.

tata-tigor-ev-3

 

ഒരു മണിക്കൂറിൽ 80 ശതമാനം ചാർജ്

 

26 കിലോ വാട്ട് ലിതിയം ബാറ്ററിക്ക് 8 കൊല്ലം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്. പൂർണ ചാർജിങ്ങിന് 8.45 മണിക്കൂർ. ഫാസ്റ്റ് ചാർജറിൽ 80 ശതമാനം വരെ 65 മിനിറ്റിൽ ചാർജാകും. സാധാരണ വീടുകളിലുപയോഗിക്കുന്ന 15 ആംസ് പ്ലഗിൽനിന്നു ചാർജ് ചെയ്യാം. 

 

ടിഗോറിലെ സൗകര്യങ്ങളെല്ലാം

 

വലുപ്പത്തിലും മറ്റു കാര്യങ്ങളിലും സാധാരണ ടിഗോറിനു തുല്യം. 175–65 ആർ 14 ടയറുകൾ. ഇലക്ട്രിക്കൽ പവർ സ്റ്റിയറിങ്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചകളില്ല. ഗ്ലോബൽ എൻ സി പി സുരക്ഷാ പരിശോധനയിൽ നാലു സ്റ്റാറാണ് സുരക്ഷാ റേറ്റിങ്. എയർ ബാഗ്, എബിഎസ്, ഇബിഡി എന്നിവ എല്ലാ മോഡലുകൾക്കും.

 

പ്രീമിയം ഫീച്ചേഴ്സ്

 

ഉയർന്ന മോഡലിന് പ്രീമിയം കാറുകൾക്കു തുല്യമായ സൗകര്യങ്ങൾ. അലോയ്, പ്രൊജക്ടർ ഹെഡ്​ലാംപ്, ഡി ആർ എൽ, പിയാനോ ബ്ലാക്ക് ഷാർക്ക് ഫിൻ ആന്റിന, ഹാർമൻ ടച്ച് സ്റ്റീരിയോ, റിയർ പാർക്കിങ് ക്യാമറ, പുഷ് ബട്ടൻ സ്റ്റാർട്ട്, റിയർ ആം റെസ്റ്റ്, ഒാട്ടോഫോൾഡ് വിങ് മിറർ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും.

 

English Summary: Tata Tigor EV Ziptron Launched In Nepal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com