ലംബോർഗിനി ഉറുസിനോട് എന്തിന് ഈ ചതി ? ആരാധകർ ചോദിക്കുന്നു
Mail This Article
പഴയ വാഹനങ്ങള്‍ വാങ്ങി നല്ല രീതിയില്‍ മാറ്റങ്ങള്‍ വരുത്തി വില്‍ക്കുന്നവരെയും കമ്പനികളേയും കണ്ടിരിക്കും. പുത്തന്‍ ആഡംബര വാഹനങ്ങളില്‍ മോഡിഫൈ നടത്തി ശ്രദ്ധേയരായ ജർമന്‍ കമ്പനിയാണ് മാന്‍സോറി. ഇപ്പോഴിതാ നാലു കോടിയിലേറെ വിലവരുന്ന ലംബോര്‍ഗിനി ഉറുസ് അടിമുടി മാറ്റി വെങ്കല നിറം പൂശി മാന്‍സോറി പുറത്തിറക്കിയിരിക്കുന്നു. മാന്‍സോറി വെനാറ്റസ് എന്നു പേരിട്ടിരിക്കുന്ന ഈ ഉറുസ് എന്നാൽ ആളുകൾക്ക് ഇഷ്ടപ്പെട്ട മട്ടില്ല. ചിത്രം പങ്കുവച്ച മാന്‍സോറിയുടെ സമൂഹമാധ്യമ പോസ്റ്റിന് താഴെ നിരവധി നെഗറ്റീവ് കമന്റുകളാണ് വരുന്നത്. ലംബോർഗിനി ഉറുസിനോട് എന്തിന് ഈ ചതി എന്ന് ചോദിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും മോശം ഉറുസ് എന്നും ഡിസ്‌ലൈക് ബട്ടൻ ഇല്ലാത്തത് നന്നായി എന്ന് മറ്റുചിലരും പറയുന്നു.
റോള്‍സ് റോയ്‌സ് കള്ളിനനും പോഷെ കെയിനും തൊട്ട് ഫെരാരി എഫ് 12ല്‍ വരെ മോഡിഫിക്കേഷന്‍ നടത്തിയവരാണ് മാന്‍സോറി. കൊറോഷ് മാന്‍സോറിയാണ് 1989ല്‍ ഈ കമ്പനി സ്ഥാപിച്ചത്. അതിരുകടന്ന മോഡിഫിക്കേഷനുകള്‍ വഴിയാണ് ചിലപ്പോഴെങ്കിലും മാന്‍സോറിയുടെ കാറുകള്‍ ശ്രദ്ധിക്കപ്പെടാറ്. അടുത്തിടെ ഡല്‍ഹിയിലെ നിരത്തുകളില്‍ ഒരു റോള്‍സ് റോയ്‌സ് കള്ളിനന്റെ മാന്‍സോറി വെര്‍ഷനും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ലംബോര്‍ഗിനി ഉറുസിനെ ഏതു തിരക്കുള്ള റോഡിലൂടെ പോയാലും ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്ന കാറാക്കി മാന്‍സോറി മാറ്റിയിട്ടുണ്ട്. ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ബ്രോന്‍സോ സെനാസ് എന്ന നിറത്തോട് സാമ്യമുള്ള സ്വര്‍ണ നിറമാണ് മാന്‍സോറി വെനാറ്റസിലേക്ക് നോട്ടങ്ങളെ ആകര്‍ഷിക്കുന്നത്. അകത്തും പുറത്തും ഉറുസിനെ അടിമുടി മാറ്റിയാണ് മാന്‍സോറി വെനാറ്റസിനെ പുറത്തിറക്കിയിരിക്കുന്നത്.
മുന്നില്‍ 10*24 ഇഞ്ചും പിന്നില്‍ 12.5*24 ഇഞ്ച് വലിപ്പമുള്ള എഫ്.ഡി15 വീലുകളാണ് വാഹനത്തിന് മാന്‍സറി നല്‍കിയിരിക്കുന്നത്. സീറ്റുകളും ഡാഷ് ബോര്‍ഡും സ്റ്റിയറിംങ് വീലുമെല്ലാം വെള്ള തുകലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പുറം കാഴ്ചയെ പോലെ ഉള്ളിലെ ഈ വെള്ള തുകലും ആരുടേയും ശ്രദ്ധയാകര്‍ഷിക്കും.
4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറുസിനുള്ളത്. 657 hp കരുത്തും പരമാവധി 850Nm ടോര്‍ക്കും പുറത്തൈടുക്കാന്‍ ഈ കരുത്തുള്ള കാറിനാവും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ വെറും 3.3 സെക്കന്‍ഡു മാത്രം മതി ഉറുസിന്റെ എസ് വേരിയന്റിന്. കൂടുതല്‍ ഉയര്‍ന്ന വേരിയന്റിലേക്കെത്തിയാല്‍ ഇത് 3.1 സെക്കന്‍ഡായി വീണ്ടും കുറയും. ഉറുസിന്റെ കരുത്ത് 900hpയും പരമാവധി ടോര്‍ക്ക് 1,100Nmയും വരെയാക്കി ഉയര്‍ത്താമെന്ന വാഗ്ദാനവും മാന്‍സോറി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഈ കൂടുതല്‍ തരുത്തുള്ള ഉറുസിന്റെ മണിക്കൂറില്‍ 323 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.
ഇത്രയേറെ കരുത്തുണ്ടെങ്കിലും അധികം റോഡുകളിലൊന്നും ഈ കരുത്ത് പ്രകടിപ്പിക്കാന്‍ ഉറുസിന് നിയമപരമായി അനുമതിയുണ്ടാവില്ല. ജര്‍മനിയിലെ ഓട്ടോബാന്‍ പോലുള്ള വേഗത നിയന്ത്രണമില്ലാത്ത അപൂര്‍വ്വം പാതകളിലും റേസ് ട്രാക്കുകളിലുമൊക്കെയാണ് ഉറുസിന്റെ കരുത്ത് പരീക്ഷിക്കാനാവുക.
English Summary: Mansory Venatus In Bronzo Zenas Is An Insane Eye Strain Inducer