ADVERTISEMENT

ബര്‍ലിന്‍ ∙ സോളിംഗനിൽ നടന്ന കത്തി ആക്രമണത്തിൽ പ്രതികരണവുമായി ജർമൻ ജനത. ജര്‍മനിയില്‍ അഭയം തേടുന്നവരെ നിരോധിക്കുക എന്നതാണ് ഇപ്പോഴുയരുന്ന പൊതു ശബ്ദം. രാഷ്ട്രീയക്കാര്‍ എല്ലാ അഭയാര്‍ഥികളെയും തടയണമെന്നും കത്തി നിരോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

വെള്ളിയാഴ്ച ഫെസ്റ്റവി‌ല്‍ ഓഫ് ഡൈവേഴ്സിറ്റിയില്‍ നടന്ന കൂട്ട കൊലയില്‍ മൂന്ന് പേര്‍ക്കാണ് ജീവൻ നഷ്ടമായത്. എട്ട് പേര്‍ക്ക് പര‌ുക്കേല്‍ക്കുകയും ചെയ്തു, അതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് ഒരു "മേജര്‍ ഓപ്പറേഷന്‍" നടത്തി പിടികൂടി. 

 26 വയസ്സുകാരനായ ഐഎസ് തീവ്രവാദിയായ സിറിയന്‍ യുവാവ് സ്വയം കുറ്റം സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കത്തി ആക്രമണങ്ങളില്‍ വര്‍ധനവ് കാണപ്പെടുന്ന സാഹചര്യത്തിൽ പൊതുസ്ഥലത്ത് അനുവദിക്കുന്ന കത്തികളുടെ കാര്യത്തില്‍ ജര്‍മനിക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച നിര്‍ദേശിച്ചു.

നോര്‍ത്ത് റൈന്‍ – വെസ്റ്റ്ഫാലിയന്‍ ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍, സ്റേററ്റ് പ്രീമിയര്‍ ഹെന്‍ഡ്രിക് വോസ്ററ്, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, സോളിംഗന്‍ മേയര്‍ ടിം കുര്‍സ്ബാക്ക്, നോര്‍ത്ത് റൈന്‍ – വെസ്റ്റ്ഫാലിയ വൈസ് സ്റേററ്റ് പ്രീമിയര്‍ മോണ ന്യൂബൗര്‍ എന്നിവര്‍ കൊല്ലപ്പെട്ടവരുടെ സ്മാരകത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. 

എന്നാല്‍ പൊതുസ്ഥലങ്ങളില്‍ കത്തി നിരോധിക്കുന്നതാണ് ഏറ്റവും നല്ല പ്രതികരണമെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, ചില രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നത് അവസാനിപ്പിക്കുന്നതിനുള്ള ആഹ്വാനമുള്‍പ്പെടെ കൂടുതല്‍ ദൂരവ്യാപകമായ നടപടികള്‍ സ്വീകരിക്കണമെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെടുന്നു. 

തിങ്കളാഴ്ച സോളിംഗനില്‍ സംസാരിക്കുമ്പോള്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ആയുധങ്ങളുടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനെ പിന്തുണച്ചു. ജര്‍മനിയില്‍ താമസിക്കാന്‍ പറ്റാത്തവരും അല്ലാത്തവരുമായവരെ തിരിച്ചയക്കുന്നതും നാടുകടത്തുന്നതും ഉറപ്പാക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നുമാണ് ഷോള്‍സ് പറഞ്ഞത്. 

English Summary:

Scholz Vows to Speed Up Deportations after Solingen Stabbings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com