ADVERTISEMENT

ബര്‍ലിന്‍ ∙ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട അഫ്ഗാന്‍ പൗരന്മാരെ ജര്‍മനി നാടുകടത്തി തുടങ്ങി. വെള്ളിയാഴ്ച 28 പുരുഷന്മാരെ ലൈപ്സിഷ് നഗരത്തില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേയ്ക്ക് അയച്ചത്. ഐഎസ് ഗ്രൂപ്പുമായി ബന്ധമുള്ള 26 കാരനായ സിറിയക്കാരനായ അഭയാര്‍ഥിയുടെ കത്തി ആക്രമണത്തിൽ നാലു പേർ മരിച്ച സംഭവത്തെ തുടര്‍ന്നാണ്  നാടുകടത്തല്‍ നടപടി.

പടിഞ്ഞാറന്‍ നഗരമായ സോളിംഗനില്‍  കഴിഞ്ഞയാഴ്ച നടന്ന കത്തി ആക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് ജര്‍മനി ഇപ്പോഴും മോചിതമായിട്ടില്ല. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് അഫ്ഗാന്‍ പൗരന്മാരെ ജര്‍മനി നാടുകടത്തുന്നത്. അതായത് 2021 ഓഗസ്ററില്‍ താലിബാന്‍ അധികാരമേറ്റതിനുശേഷം അഫ്ഗാനികളെ അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കുന്നത് ഇതാദ്യമാണ്. അതേസമയം കുടിയേറ്റം തടയാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം നേരിടുകയാണ്.

നാടുകടത്തിയവരെല്ലാം അഫ്ഗാന്‍ പൗരന്മാരും ഇവരെല്ലാം ശിക്ഷിക്കപ്പെട്ട കുറ്റവാളികളായിരുന്നു, അവര്‍ക്ക് ജര്‍മനിയില്‍ തുടരാന്‍ അവകാശമില്ല, അവര്‍ക്കെതിരെ നാടുകടത്തല്‍ ഉത്തരവുകള്‍ അപ്രതീക്ഷിതമായിട്ടാണ് പുറപ്പെടുവിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് സ്റെറഫന്‍ ഹെബെസ്ട്രീറ്റ് പറഞ്ഞു.

സോളിംഗന്‍ ആക്രമണത്തിന് ശേഷം ജര്‍മനി കടുത്ത കത്തി നിയമങ്ങള്‍ പ്രഖ്യാപിച്ചു. നാടുകടത്തുന്നതിന് ജര്‍മന്‍ ചാന്‍സലറും പ്രതിപക്ഷവും പിന്തുണ നല്‍കി. അനധികൃത കുടിയേറ്റം തടയാനും  അഭയാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ജര്‍മന്‍ സര്‍ക്കാര്‍ വര്‍ധിച്ചുവരുന്ന ആഹ്വാനങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച നാടുകടത്തല്‍.

English Summary:

Germany deports 28 Afghan nationals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com