അയർലൻഡിലെ ‘ദ്രോഗട ഇന്ത്യൻ അസോസിയേഷൻ’ ഭാരവാഹികളെ തിരഞ്ഞെടുത്തു; ചുമതലയെറ്റെടുത്ത് ഡിഎംഎ നവനേതൃത്വം

Mail This Article
ഡബ്ലിൻ∙ അയർലൻഡിലെ ‘ദ്രോഗട ഇന്ത്യൻ അസോസിയേഷൻ’ ഭാരവാഹികളെ തിരഞ്ഞെടുത്തു. 20-ാം വർഷത്തിലേക്ക് കടക്കുന്ന ഡിഎംഎക്ക് ഇതോടെ നവനേതൃത്വമായി. കോഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ 19-ാമത് ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് ഭാരവാഹികൾ ചുമതലയേറ്റെടുത്തു.
കോഓർഡിനേറ്റർമാരായി എമി സെബാസ്റ്റ്യൻ, യേശുദാസ് ദേവസി, ജോസ് പോൾ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഡോണി തോമസ് (ട്രഷറർ), മെൽവിൻ പി. ജോർജ് (ജോ. ട്രഷറർ), ബിജു വർഗീസ് (ഓഡിറ്റർ), ഡിബിൻ ജോയ്, ഐറിൻ ഷാജു, അന്ന തോമസ് (യൂത്ത് & മീഡിയ കോഓർഡിനേറ്റർമാർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണികൃഷ്ണൻ നായർ (റോയൽസ് ക്ലബ്), സിൽവസ്റ്റർ ജോൺ, റോയ്സ് ജോൺ, ഡിനു ജോസ്, നവീൻ ജോണി, സിന്റോ ജോസ്, അനിൽ മാത്യു, ജുഗൽ ജോസ്, ജോസൻ ജോസഫ് (റോയൽസ് ക്ലബ്), ഷിയാസ് അബ്ദുൽ ഖാദർ, ഇവാൻ ഫിലിപ്പോസ്, വിജേഷ് ആന്റണി, ആശിഷ് ജോസ്, അരുൺ ബേസിൽ ഐസക് (റോയൽസ് ക്ലബ്), ബിബിൻ ബേബി (റോയൽസ് ക്ലബ്) എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ.

കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ സമൂഹത്തെ ഐറിഷ് സമൂഹത്തോട് ചേർത്ത് നിർത്തിയ പാർലമെന്റ് അംഗം ജഡ് നാഷ്, സിറ്റി കൗൺസിലർമാരായ മിഖായേൽ ഹാൾ, എജിറോ ഒ‘ഹരെ സ്ട്രാട്ടൺ എന്നിവരെ ഡിഎംഎ യോഗം ആദരിച്ചു. ദ്രോഗട ഇന്ത്യൻ അസോസിയേഷന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളും കുടുംബസമേതമുള്ള പങ്കാളിത്തവും മറ്റു കമ്മ്യൂണിറ്റികൾക്ക് മാതൃകയാണെന്നും ഒരു വർഷത്തിൽ ഇത്രയധികം പൊതുപരിപാടികൾ സംഘടിപ്പിക്കുന്ന ഡിഎംഎ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും പാർലമെന്റ് അംഗം ജഡ് നാഷ് പറഞ്ഞു. ഡിഎംഎയുടെ പൂരം 2025ന് എല്ലാ ആശംസകളും നേർന്ന കൗൺസിലർ എജിറോ ഒ‘ഹരെ സ്ട്രാട്ടൺ പൂരം 2025ന്റെ ഭാഗമായ വാൽക്കത്തോൺ ചലഞ്ചിൽ ഇത്തവണ മത്സരത്തിനിറങ്ങുമെന്ന് ഉറപ്പുനൽകി. അനിൽ മാത്യു സ്വാഗതവും വിജേഷ് ആന്റണി നന്ദിയും പറഞ്ഞ യോഗത്തിൽ എമി സെബാസ്റ്റ്യൻ, യേശുദാസ് ദേവസി, സിൽവസ്റ്റർ ജോൺ എന്നിവർ ഡിഎംഎയുടെ ഉപഹാരം മുഖ്യാതിഥികൾക്ക് നൽകി.