ADVERTISEMENT

തിരുവനന്തപുരം ∙ വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം സ്കില്‍ അപ്ഗ്രഡേഷന്‍ കോഴ്സുകള്‍ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കും. ഐടി മേഖലയില്‍ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍, ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍, ഡാറ്റാ സയന്‍സ് ആൻഡ് അനലിറ്റിക്സ് എന്നീ സാങ്കേതിക വിദ്യയിലാണ് അവസരങ്ങള്‍ ഉളളത്. ആയതിനാല്‍ ഈ മേഖലയില്‍ പരിശീലനവും പ്രാവീണ്യവും അഭികാമ്യമാണ്. 

കേരളത്തിലെ യുവതി യുവാക്കള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആൻഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യകളില്‍ വിദേശ രാജ്യങ്ങളില്‍ ഒട്ടനവധി തൊഴിലവസരങ്ങള്‍ ഉണ്ട്. മികച്ച പരിശീലനം നല്‍കുന്നതിനും ഈ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തമുളള ഇന്‍ഫര്‍മേഷന്‍ ആൻഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരള (ഐസിറ്റിഎകെ) യുമായി നോര്‍ക്ക റൂട്ട്സ് ധാരണാപത്രം ഒപ്പുവച്ചു. 

ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ എഞ്ചിനിയറിംങ് ബിരുദം/ഡിപ്ലോമ ഉളളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് തുകയുടെ 75% നോര്‍ക്ക വഹിക്കും. താല്‍പ്പര്യമുളളവര്‍ക്ക് സെപ്റ്റംബര്‍ 30 ന് മുന്‍പ് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റായ www.norkaroots.orgലും നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) ലും ലഭിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com