അന്ന് ഭീതിനിറഞ്ഞ യാത്ര, അരനൂറ്റാണ്ട് പ്രവാസം; ഹസ്സൻ ഹാജിയെ ആദരിച്ചു

Mail This Article
ഉമ്മുൽഖുവൈൻ ∙ പ്രവാസ ജീവിതം അരനൂറ്റാണ്ട് പൂർത്തിയാക്കിയ താനക്കോട്ടൂർ ഹസ്സൻ ഹാജിയെ ഉമ്മുൽ ഖുവൈൻ ഐസിഎഫ്, ആർഎസ്‌സി സെൻട്രൽ കമ്മിറ്റി ആദരിച്ചു. ഇന്ത്യ-പാക്ക് യുദ്ധ കാലത്തു ഇമാറാത്തിലേക്കു ഭീതി നിറഞ്ഞ പത്തേമാരിയിൽ യാത്ര ചെയ്ത് ഖോർഫുക്കാനിലെത്തിയ അദ്ദേഹം. അവിടെ നിന്ന് മരുഭൂമികൾ താണ്ടി ഉമ്മുൽ ഖുവൈനിൽ എത്തി. പതിനാല് വർഷം സ്വദേശി പൗരന്റെ വീട്ടിൽ ജോലി ചെയ്തു.
പിന്നീട് ഉമ്മുൽ ഖുവൈൻ കേന്ദ്രമായി മദീന ഹോട്ടൽ തുടങ്ങുകയും തന്റെ കഠിന പ്രയത്നത്തിന്റെ ഫലമായി നൂറുകണക്കിന് പേർ ജോലിചെയ്യുന്ന ഉമ്മുൽ ഖുവൈനിലെ പ്രമുഖ സ്‌ഥാപനങ്ങളായി അൽ ഹറം ഗ്രൂപ് ഓഫ് കമ്പനീസ് വളരുകകയും ചെയ്തു. ഇതിന്റെ പിന്നിൽ ഹസ്സൻ ഹാജിയുടെയും ഐസിഎഫ് നാഷനൽ ട്രഷറർ മഹ്മൂദ് ഹാജിയുടെയും അധ്വാനവും അർപ്പണവുമാണുള്ളത്.
നിരവധി സ്ഥാപനങ്ങൾക്കും യുഇയിൽ എത്തുന്ന മത പണ്ഡിതർക്കും ഇദ്ദേഹം ആശ്വാസമാകുന്നു. പരിപാടി ഹാഫിള് ഷാജഹാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ഫാറൂഖ് മാണിയൂർ ഉദ്ഘാടനം ചെയ്തു. ഫൈസൽ ബുഖാരി, ഇബ്രാഹിം നഈമി കെഎംസിസി ഭാരവാഹികളായ റഷീദ് പൊന്നാണ്ടി, അബു ഹാജി ചിറക്കൽ, മുഹമ്മദ് മൊവ്വമ്പാടി, മഹ്മൂദ് ഹാജി, ഹസ്സൻ ഹാജി എന്നിവർ പ്രസംഗിച്ചു.