ഷഹീൻ: ഒമാനിൽ രക്ഷാപ്രവർത്തനം തുടരുന്നു

Mail This Article
×
മസ്കത്ത് ∙ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നു കനത്ത നാശനഷ്ടമുണ്ടായ ഒമാനിലെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. കാറ്റിന്റെയും മഴയുടെയും തീവ്രത കുറഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി.
മസ്കത്തിലെയും ദാഹിറയിലെയും സ്കൂ ളുകൾ ഇന്നു പുനരാരംഭിക്കും. റോഡുകളിൽ നിന്ന് കടപുഴകിയ മരങ്ങളും മണ്ണും പാറക്കഷണങ്ങളും നീക്കം ചെയ്തുവരികയാണ്. ഇതുവരെ 11 പേർ മരിച്ചതായാണ് റിപ്പോർട്ട്.
അതേസമയം ചില മേഖലകൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. സുവൈഖ്, തർമത്ത്, മുസന്ന മേഖലകളിൽ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.