യുഎഇയിൽ ദുരിതത്തിലായ 28 ഇന്ത്യൻ തൊഴിലാളികൾക്ക് സഹായം എത്തിച്ച് ഇന്ത്യൻ എംബസി

Mail This Article
അബുദാബി ∙ തൊഴിൽ തർക്കത്തിൽപെട്ട് ജോലിയും താമസവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ 28 ഇന്ത്യൻ തൊഴിലാളികൾക്ക് സഹായം എത്തിച്ച് ഇന്ത്യൻ എംബസി. താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തിയ എംബസി ഇവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും എത്തിച്ചുവരുന്നു. വെൽഫെയർ ഫണ്ടിൽനിന്നുള്ള തുകയാണ് ഇതിനായി വിനിയോഗിക്കുന്നത്. തമിഴ്നാട് സ്വദേശികളാണ് ഇവർ.
പ്രശ്നപരിഹാരത്തിന് തൊഴിലുടമയെയും തൊഴിലാളി പ്രതിനിധികളെയും എംബസിയിൽ വിളിച്ചുവരുത്തി ചർച്ച ചെയ്ത അധികൃതർ കുടിശ്ശികയും ആനുകൂല്യവും തീർത്തുനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് തൊഴിലാളികളുടെ ആവശ്യപ്രകാരം നാട്ടിലേക്കു തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.