ADVERTISEMENT

ദോഹ ∙ ഈ വാരാന്ത്യം വടക്കുപടിഞ്ഞാറൻ കാറ്റ് കനക്കും. വ്യാഴം വരെ കനത്ത കാറ്റ് തുടരും. രാത്രികളിൽ തണുപ്പേറുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം സമീപ ദിവസങ്ങളിലായി പുലർച്ചെ മഞ്ഞു മൂടിയ പ്രഭാതമാണ് ദോഹയിലേത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച 2 കിലോമീറ്ററിൽ താഴെയെത്തി. ഇന്നലെ രാവിലെ അബു സമ്ര അതിർത്തിയിൽ 12 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ദോഹയിൽ 20 ഡിഗ്രി സെൽഷ്യസും. സമൂഹമാധ്യമങ്ങളിൽ കനത്ത മഞ്ഞിന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായി.

English Summary:

Qatar Meteorological Department: Forecast strong Northwesterly winds

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com