ഖത്തറിൽ പട്ടങ്ങളുടെ ഉത്സവം നാളെ മുതൽ
Mail This Article
ദോഹ ∙ ആകാശത്ത് വർണക്കാഴ്ചകളൊരുക്കി ദോഹ തുറമുഖത്ത് ഖത്തർ കൈറ്റ് ഫെസ്റ്റിവലിന് നാളെ തുടക്കം. ഫെബ്രുവരി 3 വരെ നടക്കുന്ന ഫെസ്റ്റിവലിൽ പട്ടങ്ങളുടെ പ്രദർശനത്തിനു പുറമേ സന്ദർശകർക്കായി സാംസ്‌കാരിക, കുടുംബ സൗഹൃദ പരിപാടികളും ഉണ്ടാകും.
ദോഹ തുറമുഖത്തെ ക്രൂസ് ടെർമിനലിന് മുൻവശത്താണ് ഫെസ്റ്റിവൽ നടക്കുന്നത്. കപ്പൽ ടൂറിസം പുരോഗമിക്കുന്നതിനാൽ സന്ദർശകർക്കും മികച്ച ആസ്വാദനം ഉറപ്പാക്കാൻ ഫെസ്റ്റിവലിന് കഴിയും. ഫെസ്റ്റിവലിന്റെ ഭാഗമായി പട്ടം നിർമിക്കുന്നതിന്റെ ശിൽപശാല, കലാ-കരകൗശല സാമഗ്രികൾ, പട്ടം പറത്തൽ മത്സരം എന്നിവയും നടക്കും.
രാജ്യാന്തര തലത്തിലെ പട്ടം പറത്തൽ വിദഗ്ധരും ഫെസ്റ്റിവലിലെത്തും. പകലും രാത്രിയും പട്ടങ്ങൾ ആകാശത്ത് പറത്തുമെന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാന സവിശേഷത. കുട്ടികൾക്കായി സൗജന്യ കൈറ്റ് ശിൽപശാലകളുണ്ട്. ഫെസ്റ്റിവലിലേക്ക് പ്രവേശനം സൗജന്യം. സന്ദർശകർക്കായി ഭക്ഷണ-പാനീയ ബൂത്തുകളുമുണ്ട്.