ADVERTISEMENT

റിയാദ് ∙ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് കോടമ്പുഴ സ്വദേശി എം.പി റഹീമിന്റെ മോചനത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. കെഎംസിസി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുപ്പത്തിനാല് കോടി രൂപയാണ് റഹീമിന്റെ മോചനത്തിനാവശ്യമായ തുക. നമ്മൾ ഒരുമിച്ച് നിന്നാൽ സാധ്യമാവാത്ത ഒന്നുമില്ല. റഹീമിന്റെ ഉമ്മയുടെ കണ്ണീരൊപ്പാൻ നമുക്ക് കൈകോർക്കണം. പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുക്കണം. റിയാദിലെ പൊതുസമൂഹത്തിന്റെ സഹായവും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു.

English Summary:

KMCC Organised Iftar Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com