ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അബുദാബി ∙ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മൂലം യുഎഇയിൽ ഇന്ന് ആരംഭിക്കുന്ന നേരിയ, ഇടത്തരം മഴ നാളെ ശക്തമാകും. രാത്രി വരെ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ വരെ ലഭിക്കുമെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സമിതി മുൻകരുതൽ ഊർജിതമാക്കി. പ്രതികൂല കാലാവസ്ഥയിൽ നൽകുന്ന സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. 

വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആവശ്യപ്പെട്ടു. മഴയും കാറ്റും മൂലമുണ്ടാകുന്ന നഷ്ടങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് പ്രാദേശിക വകുപ്പുകളുമായി സമിതി ചർച്ച നടത്തി. ആഭ്യന്തര മന്ത്രാലയം, നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി, സർക്കാർ ഏജൻസി എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. ഗൾഫ് രാജ്യങ്ങളിലെല്ലാം ഒന്നിച്ചു മഴ ലഭിക്കുന്നത് വർഷങ്ങൾക്കു ശേഷം ആദ്യമായിട്ടായിരിക്കും. സൗദിയിൽനിന്ന് തുടങ്ങിയ മഴ ഖത്തർ, ബഹ്റൈൻ, കുവൈത്ത്, യുഎഇ വഴി ഒമാനിലാണ് അവസാനിക്കുക. ഖത്തറിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ സൂചിപ്പിച്ചു. മഴയ്ക്കു സാധ്യതയുള്ളതിനാൽ ദുബായിലെ സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും ഇ–ലേണിങ് ആയിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യുമൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

സൗദിയിൽ തുടങ്ങി, ഒമാനിൽ തീരും
സൗദിയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. ഇന്നു ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലും, നാളെ യുഎഇയിലും ഉച്ചമുതൽ വെള്ളിയാഴ്ച വൈകിട്ടു വരെ ഒമാനിലും മഴ ശക്തമാകും. 

English Summary:

UAE Rain: Heavy rains in Gulf countries

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com