ADVERTISEMENT

ഷാർജ ∙ അത്‌ലറ്റുകൾക്കും ക്ലബുകൾക്കും കായിക മേഖലയ്ക്കും പുത്തനുണർവേകി ഷാർജയിൽ പുതിയ 'സ്‌പോർട്‌സ് സിറ്റി'യുടെ രൂപകല്പനയും സ്ഥലവും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകരിച്ചു. തിരഞ്ഞെടുത്ത സ്ഥലത്ത് നിർമിക്കുന്ന നഗരത്തിൽ ടീമുകൾക്കും വ്യക്തിഗത കായിക ഇനങ്ങൾക്കുമായി നാല് കായിക സമുച്ചയങ്ങൾ ഉണ്ടാകും. ഷാർജ റേഡിയോയിലും ടെലിവിഷനിലും അവതരിപ്പിച്ച 'ഡയറക്ട് ലൈൻ' പ്രോഗ്രാമിന്റെ ഫോൺ അഭിമുഖത്തിനിടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും ഷാർജ പൊതുമരാമത്ത് വകുപ്പ് തലവനുമായ അലി ബിൻ ഷഹീൻ അൽ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്.

നഗരത്തിലേക്കുള്ള നാല് പ്രധാന റോഡുകൾ കുറുകെ കടക്കുന്ന ഒരു സെൻട്രൽ സ്ക്വയർ ഉൾപ്പെടുന്ന നഗരത്തിന്റെ രൂപകല്പന ഷാർജ ഭരണാധികാരി വ്യക്തിപരമായി വരച്ചിട്ടുണ്ടെന്ന് അൽ സുവൈദി വിശദീകരിച്ചു. അൽ മദാമിൽ നിന്നുള്ള റോഡ്, അൽ ബദായേറിലേയ്ക്കുള്ള റോഡ്, മഹാഫിസിലേയ്ക്കും അൽ ബത്തായിയിലേയ്ക്കും പോകുന്ന റോഡ്, ഷാർജ സ്‌പോർട്‌സ് സിറ്റിയിൽ നിന്നുള്ള റോഡ് എന്നിവയാണ് ഈ പാതകൾ.  സ്ക്വയറിന്റെ മധ്യഭാഗത്ത് 'സ്പോർട്സ് സിറ്റി സ്റ്റേഡിയം' ആയിരിക്കും. ഒരു വാസ്തുവിദ്യാ ഐക്കണായിട്ടാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു പക്ഷി മണൽത്തിട്ടകൾക്ക് മുകളിലൂടെ ഉയരുന്നു എന്ന ആശയമാണ് ഇതിൽ പ്രകടമാകുക. ഘടനയിൽ പ്ലാറ്റ്‌ഫോമും ഗ്രാൻഡ്‌സ്റ്റാൻഡും എന്നീ രണ്ട് ഭാഗങ്ങളാണുള്ളത്. ചുറ്റുമുള്ള പ്രദേശത്തെ മണൽത്തിട്ടകളോട് സാമ്യമുള്ളതാണ് ഇതിലൊന്ന്. രണ്ടാമത്തേത് ചിറകുകൾ നീട്ടിയ പക്ഷിയുടെ ആകൃതിയിലുള്ള വലിയ മേൽക്കൂരയുള്ളതും. ഇതിന്റെ നിറം പകൽ സമയത്തിനനുസരിച്ച് മാറുന്നു. 

ഷാർജയിൽ നിർമിക്കുന്ന സ്പോർട്സ് സിറ്റിയുടെ ഡിസൈൻ. ചിത്രം: വാം
ഷാർജയിൽ നിർമിക്കുന്ന സ്പോർട്സ് സിറ്റിയുടെ ഡിസൈൻ. ചിത്രം: വാം

സൂര്യപ്രകാശം പ്രതിഫലിക്കുമ്പോൾ രാവിലെ വെള്ളിയും രാത്രിയിൽ സ്വർണ-ചുവപ്പ് നിറവും. പരിസ്ഥിതി ബോധമുള്ളതും സൈറ്റിന്റെ സ്വാഭാവിക സവിശേഷതകളുമായി യോജിപ്പിച്ച് ഒരു അത്‌ലറ്റിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നതും ഫാൽക്കണിന്റെ തീക്ഷ്ണമായ കാഴ്ചശക്തി, വേഗം, ശക്തി എന്നിവയ്ക്ക് സമാനമാണ് രൂപകൽപന. പ്രാദേശിക, ആഗോള ഇവന്റുകൾക്കും ടൂർണമെന്റുകൾക്കും ആതിഥേയത്വം വഹിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും നിറവേറ്റുന്ന രീതിയിലാണ് സ്റ്റേഡിയം രൂപകൽപന ചെയ്തിരിക്കുന്നത്. ഷാർജ ഭരണാധികാരിയുടെ നിർദേശപ്രകാരം സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിന്റെ വിശദമായ രൂപരേഖകൾ പൂർത്തിയാക്കി അതിന്റെ നിർമാണം ആരംഭിക്കുമെന്നും അൽ സുവൈദി കൂട്ടിച്ചേർത്തു.

English Summary:

UAE News: Sharjah's Ruler approved designs and location for new 'Sports City' in the emirate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com