ADVERTISEMENT

ദുബായ് ∙ യുഎഇയുടെ 53–ാം ദേശീയദിനം യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആഘോഷിച്ചു. മേജര്‍ ജനറല്‍ ഡോ. മുഹമ്മദ്‌ അഹമ്മദ് ബിന്‍ ഫഹദ് പതാക ഉയര്‍ത്തി. പൊതുപരിപാടിയില്‍ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ്‌ അഹമ്മദ് ബിന്‍ ഫഹദ്, ദുബായ് മതകാര്യവകുപ്പിലെ സേവന വിഭാഗം തലവൻ ഡോ. മുഹമ്മദ്‌ സുഹൈല്‍ അല്‍മുഹൈരി, ഡയറക്ടര്‍  അബ്ദുസ്സലാം മോങ്ങം, ഹുസൈന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു.   

വിവിധ മദ്രസകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹവ്വ ഷഹീല്‍ പരിപാടി നിയന്ത്രിച്ചു. പ്രസിഡന്റ് എ.പി. അബ്ദുസ്സമദ്, ട്രഷറര്‍ വി.കെ.സകരിയ്യ, വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ് മയ്യേരി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് അലി പാറക്കടവ്, ഹനീഫ്, അബു അല്‍ഷാബ്, ശിഹാബ് ഉസ്മാന്‍ പാനൂര്‍, മുനീര്‍ പടന്ന, റിനാസ്, എ.ടി.പി. കുഞ്ഞിമുഹമ്മദ്, എന്‍.എം. അക്ബര്‍ഷാ വൈക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

English Summary:

Islahi Center Celebrates UAE National Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com