ഖത്തർ ദേശീയ ദിനാഘോഷം: നേഹകക്കർ ലൈവ് ഷോ ഇന്ന്
Mail This Article
ദോഹ ∙ ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് റാമി പ്രൊഡക്ഷൻ സംഘടിപ്പിക്കുന്ന നേഹ കക്കർ ലൈവ് ഷോ ഇന്ന് നടക്കും. ദോഹ ഏഷ്യൻ ടൗണിലെ ആംഫി തിയറ്ററിൽ വൈകുന്നേരം 6:30 മുതലാണ് ഷോ ആരംഭിക്കുക. മൂന്നു മണിക്കൂർ നേരം നേഹ കക്കറുടെ പെർഫോമൻസ് ലൈവ് ഷോ നേരിൽ ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ ആരാധകർ.
വൈവിധ്യമാർന്ന ജനക്കൂട്ടത്തിന് വേണ്ടി പെർഫോമൻസ്ചെയ്യുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണെന്ന് ദോഹ എഷ്യൻ ടൗണിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ നേഹ കക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഖത്തറിന് തന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ഇന്ത്യൻ പിന്നണി ഗായിക നേഹകാക്കർ പറഞ്ഞു.
ദോഹ വെസ്റ്റിൻ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ റാമി പ്രൊഡക്ഷൻസ് എം ഡി അബ്ദുൽ റഹീം ആതവനാട്, ബി പോസിറ്റീവ് എം ഡി സോളി വർഗീസ്, പപ്പ ജോൺ ആൻഡ് ബോസ്കഫെ ജനറൽ മാനേജർ ജോസഫ് ജോസഫ്, ഉരീദു മണി മാനേജർ മഷയിൽ അബ്ദുൽ മുഫ്താഹ്, അൽമുഫ്ത റെന്റ് എ കാർ എക്‌സിക്യുട്ടീവ് ഡയറക്ട്ർ ഫാസിൽ ഹമീദ് റേഡിയോ മലയാളം മാർക്കറ്റിങ് മാനേജർ നൗഫൽ മുഹമ്മദ്, റേഡിയോ മിർച്ചി ബിസിനസ് ഡയറക്ടർ അരുൺലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.