പി ടി തോമസ്, ടി എച്ച് മുസ്തഫ അനുസ്മരണം സംഘടിപ്പിച്ച് ഇൻകാസ് ഖത്തർ
Mail This Article
ദോഹ ∙ മുതിർന്ന കോൺഗ്രസ് നേതാക്കളായിരുന്ന അഡ്വ. പി ടി തോമസിന്റെയും, ടി.എച്ച് മുസ്തഫയുടെയും ചരമ വാർഷികത്തോടനുബന്ധിച്ച്, ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി.ആർ. ദിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി.സി.സി വർക്കിങ് പ്രസിഡന്റും, കൽപ്പറ്റ എം.എൽ.എയുമായ അഡ്വ. ടി. സിദ്ദിഖ് അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി കെ വി ബോബൻ, ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, രക്ഷാധികാരികളായ കെ കെ ഉസ്മാൻ, മുഹമ്മദ് ഷാനവാസ്, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി ട്രഷറർ റിഷാദ് മൊയ്‌ദീൻ തുടങ്ങിയവർ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചു. ഇൻകാസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷിജു കുര്യാക്കോസ് സ്വാഗതവും, ട്രഷറർ ബിനീഷ് കെ അഷറഫ് നന്ദിയും രേഖപ്പെടുത്തി.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി അംഗം ഡേവിസ് ഇടശ്ശേരി, ജനറൽ സെക്രട്ടറി ഷെമീർ പുന്നൂരാൻ, എക്സിക്യൂട്ടീവ് അംഗം എം എം മൂസ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ബിനു പീറ്റർ, പി ടി മനോജ്, എൽദോസ് സി എ, എൽദോ എബ്രഹാം, നബിൽ മുഹമ്മദ്, പി ആർ രാമചന്ദ്രൻ, ജയ രാമചന്ദ്രൻ, സിറിൽ ജോസ്, ബെൻസൺ ചാണ്ടി, അശ്വിൻ ആർ കൃഷ്ണ, ബൈജു ദാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.