വിദേശ നിക്ഷേപം ഇരട്ടിയാക്കി സൗദി

Mail This Article
×
റിയാദ് ∙ രാജ്യാന്തര തലത്തിലെ 600 കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്കു മാറ്റിയതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വിദേശ നിക്ഷേപം ഇരട്ടിച്ച് 1.2 ട്രില്യൺ റിയാലായി. രാജ്യത്ത് നിക്ഷേപ അനുകൂല അന്തരീക്ഷമാണെന്നതിന്റെ തെളിവാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
2018-2019 കാലയളവിൽ സൗദി നൽകിയത് 4000 നിക്ഷേപക ലൈസൻസായിരുന്നു. ഇപ്പോൾ അത് 40,000 ആയി വർധിച്ചു. 72 ശതമാനം നിക്ഷേപവും സ്വകാര്യമേഖലയിൽ നിന്നാണ്. 13 ശതമാനം പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽനിന്നും.
English Summary:
Saudi Arabia doubles foreign investment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.