ADVERTISEMENT

ജിദ്ദ ∙ റമസാനിൽ വിശ്വാസികളെ സ്വീകരിക്കാൻ മക്കയും മദീനയും അവസാന ഘട്ട ഒരുക്കത്തിൽ. വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാൻ ഇരു ഹറമും പൂർണ സജ്ജമായതായി ഇരുഹറം കാര്യവിഭാഗം മേധാവി ഡോ. അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് പറഞ്ഞു.

കൂടുതൽ തീർഥാടകരെത്താനുള്ള സാധ്യത കണക്കിലെടുത്ത് വൻ ഒരുക്കങ്ങളാണ് ഇരു ഹറമുകളിലും പുരോഗമിക്കുന്നത്.  ഹറമുകളിലെ മുഴുവൻ നിർദേശങ്ങളും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന നൂറിലേറെ സ്‌ക്രീനുകൾ ഹറമിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. തീർഥാടകരുടെ സേവനത്തിനായി 16 ഭാഷകളിൽ ഇവ ലഭ്യമാക്കും. ഇതിനകം ഹറം കാ​ര്യാ​ല​യം റ​മ​സാൻ പ്ര​വ​ർ​ത്ത​നപ​ദ്ധ​തിയും ആ​രം​ഭി​ച്ചിട്ടുണ്ട്.

അ​തി​ഥി​ക​ൾക്ക് മികച്ച സേവനം നൽകുക, തീർഥാടകരുടെ ആ​രാ​ധ​നാ​നു​ഭ​വം വ​ർ​ധി​പ്പി​ക്കു​ക, ഇ​രു​ഹ​റ​മു​ക​ളു​ടെയും സ​ന്ദേ​ശം ലോ​ക​ത്തി​ന് കൈ​മാ​റു​ക എ​ന്നി​ങ്ങ​നെ വിവിധ ല​ക്ഷ്യ​ങ്ങ​ളും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​രു​ഹ​റ​മു​ക​ളു​ടെ വി​ശ്വാ​സ​പൈ​തൃ​കം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും അ​വ​യു​ടെ മി​ത​മാ​യ സ​ന്ദേ​ശം ലോ​ക​ത്തി​ന് കൈ​മാ​റു​ന്ന​തി​ലും തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും നൂ​ത​ന​വും സ​മ്പ​ന്ന​വു​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലും റ​മ​സാൻ പ​ദ്ധ​തി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​യി അ​ൽ​സു​ദൈ​സ്​ സൂ​ചി​പ്പി​ച്ചു.

English Summary:

Two holy cities, Makkah and Medina are in the final stages of Ramadan preparation to recieve millions of pilgrims. Dr. Abdul Rahman Al Sudais, head of the Two Holy Mosques Affairs Department expalined about the preparation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com