ADVERTISEMENT

അബുദാബി∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ മലയാളിക്കും സഹപ്രവർത്തകർക്കും കോടികളുടെ സമ്മാനം. ബർ ദുബായിൽ സിസ്റ്റം എൻജിനീയറായ പ്രസാദ് ശിവദാസനും (45) ഒൻപത് സുഹൃത്തുക്കളും ചേർന്ന് ഓൺലൈനിലൂടെ എടുത്ത 3793 എന്ന ടിക്കറ്റിനാണ് ഏകദേശം ഒൻപത് കോടി രൂപയുടെ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്.

കഴിഞ്ഞ 20 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന പ്രസാദ് കഴിഞ്ഞ എട്ട് വർഷത്തോളമായി സുഹൃത്തുക്കളുമായി ചേർന്ന് ഭാഗ്യം പരീക്ഷിക്കുന്നുണ്ടായിരുന്നു. സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 10 ലക്ഷം ഡോളർ മില്ലെനിയം പ്രമോഷൻ 1999ൽ ആരംഭിച്ചതിന് ശേഷം ഒന്നാം സമ്മാനം നേടുന്ന 246-ാമത്തെ ഇന്ത്യക്കാരനാണ് പ്രസാദ്.

ഇതോടൊപ്പം നടന്ന മറ്റ് നറുക്കെടുപ്പുകളിൽ അബുദാബിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ഷാഹുൽ ഹമീദിന് (38) ബിഎംഡബ്ല്യു ആഡംബര കാറും കമൽ തഹ്സീൽ ഷാകൂറിന് (48) ആഡംബര മോട്ടർ ബൈക്കും സമ്മാനമായി ലഭിച്ചു.

 

English Summary:

Malayali wins crores in Dubai Duty Free draw

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com