ADVERTISEMENT

ജിദ്ദ ∙ സൗദിയില്‍ നിയമ വിരുദ്ധമായി ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിച്ച 479 വിദേശ ലോറികള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി 10000 റിയാല്‍ പിഴ ചുമത്തി. ട്രക്കുകള്‍ 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തു.

അഞ്ച് ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും ലോറികൾക്ക് പിഴ ചുമത്തിയത്. മദീന പ്രവിശ്യയിലാണ് കൂടുതൽ ലോറികൾക്ക് പിഴ ചുമത്തിയത്. ഇവിടെ 112 ട്രക്കുകള്‍ പിടികൂടി. മക്ക പ്രവിശ്യയില്‍ 90 ഉം  അല്‍ഖസീമില്‍ 88 ഉം റിയാദ് പ്രവിശ്യയില്‍ 35 ഉം മറ്റു പ്രവിശ്യകളില്‍ 162 ഉം വിദേശ ലോറികള്‍ പിടികൂടി.

റമസാന്റെ രണ്ടാം വാരത്തില്‍ മക്കയിലും മദീനയിലും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നടത്തിയ പരിശോധനകളില്‍ 9,767 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. ഒരാഴ്ചക്കിടെ മക്കയില്‍ 53,168 വാഹനങ്ങള്‍ പരിശോധിച്ച് 7,028 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. മദീനയില്‍  2,739 വാഹനങ്ങള്‍ക്കും പിഴ ചുമത്തി. ടാക്‌സികളും ബസുകളും ലോറികളുമാണ് പരിശോധിച്ചത്.

English Summary:

TGA Fines Over 400 Foreign Trucks Operating across the Kingdom for Violating Regulations

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com