'ലാലേട്ടൻ പൊളി'; എമ്പുരാന് ഓസ്ട്രേലിയയിലും 'മാസ് എൻട്രി'; റിലീസ് ദിവസം തന്നെ കാണാൻ സാധിച്ചതിന്റെ ത്രില്ലിൽ മലയാളികൾ

Mail This Article
സിഡ്നി ∙ മോഹൻലാൻ ആറാടുകയാണെന്ന് ഓസ്ട്രേലിയൻ മലയാളികൾ. എമ്പുരാന്റെ റിലീസ് ദിനത്തിൽ തന്നെ സിനിമ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആരാധകർ.
കയ്യടിച്ചും ആർത്തുവിളിച്ചും സിനിമ കാണൽ ആഘോഷമാക്കി മാറ്റി തിയറ്ററുകളിലെത്തിയ മലയാളികൾ. എമ്പുരാന്റെ ഓസ്ട്രേലിയയിലെ ആദ്യ ഷോ കണ്ടതിനു ശേഷം മികച്ച പ്രതികരണമാണ് ഓസ്ട്രേലിയയിൽ നിന്നുള്ളത്. മോഹൻലാൽ ഫാൻസും പൃഥ്വിരാജ് ഫാൻസും സിനിമയെ വളരെയധികം സന്തോഷത്തോടു കൂടിയാണ് ഓസ്ട്രേലിയയിലേക്ക് വരവേറ്റത്. ഓസ്ട്രേലിയയിലെ മെൽബൺ, സിഡ്നി, ബ്രിസ്ബെൻ പോലുള്ള സിറ്റികളിലെ തിയറ്ററുകളെല്ലാം ഹൗസ് ഫുൾ ആയിരുന്നു.
ഓസ്ട്രേലിയയിലെ കേരളം എന്നറിയപ്പെടുന്ന ടൗൺസ് വില്ലെയിൽ ആദ്യത്തെ ഷോ നടന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആയിരുന്നു. പടം കണ്ടതിനുശേഷം മികച്ച പ്രതികരണമാണ് മലയാളികളുടേത്. മോഹൻലാൽ പൊളിക്കുകയാണ്, ആറാടുകയാണ് എന്നാണ് ചിലർ അഭിപ്രായപ്പെട്ടതെങ്കിൽ മറ്റ് ചിലർ സിനിമ മോളിവുഡ്-ബോളിവുഡ്- ഹോളിവുഡ് ഫ്യൂഷൻ എന്നാണ് അഭിപ്രായപ്പെട്ടത്. ക്യാമറയ്ക്കും മേക്കിങ്ങിനും കയ്യടിച്ചാണ് തിയറ്ററുകളിൽ നിന്ന് മലയാളികൾ മടങ്ങിയത്.
പടം റിലീസായ ദിവസം തന്നെ ഓസ്ട്രേലിയയിൽ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം പലരും രേഖപ്പെടുത്തി. ഇനിയും നല്ല നല്ല സിനിമകൾ ഉണ്ടാകട്ടെയെന്നും മലയാള സിനിമ വളരട്ടെയെന്നും നല്ല കഥയും കഥാപാത്രങ്ങളുമാണെന്നും പല ഓസ്ട്രേലിയൻ മലയാളികളും അഭിപ്രായപ്പെട്ടു.