ന്യൂജഴ്സിയിൽ മാർത്തോമ്മാ ഫാമിലി കോൺഫറൻസ് റജിസ്ട്രേഷൻ പുരോഗതിയിൽ

Mail This Article
ന്യൂജഴ്സി∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിനുള്ള റജിസ്ട്രേഷൻ പുരോഗമിക്കുന്നു. കമ്മിറ്റിയിൽ നിന്നുള്ള വിവിധ സംഘങ്ങൾ ന്യൂ ജഴ്സിയിലുള്ള സെൻറ്. സ്റ്റീഫൻസ്, റെഡീമർ, സെന്റ്. പീറ്റേഴ്‌സ്, സീയോൺ എന്നീ ഇടവകകൾ സന്ദർശിച്ചു.
ഇടവക വികാരിമാരായ റവ. അരുൺ എസ്സ്. വർഗീസ്, റവ. ജെസ്സ് എം. ജോർജ്, റവ. ടി.എസ്സ്. ജോൺ, എന്നിവർ സന്ദർശകരെ സ്വാഗതം ചെയ്‌തു. ജൂലൈ 3 മുതൽ 6 വരെ ലോങ്ങ് ഐലൻഡ് മെൽവിൽ മാരിയറ്റ് ഹോട്ടലിൽ ആണ് കോൺഫറൻസ്.
കോൺഫറൻസിന്‍റെ സ്ഥലം, തീയതി, പ്രസംഗകർ, പ്രമേയം, സുവനീറിൻ്റെ വിശദാംശങ്ങൾ, ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ് അതിലെ ആകർഷണീയമായ അവസരങ്ങൾ, ഫാമിലി കോൺഫറൻസിൽ ക്രമീകരിക്കുന്ന ഇംഗ്ലിഷ് ട്രാക്, ഭിന്നശേഷിയുള്ളവർക്കുള്ള ട്രാക് എന്നിവയെപ്പറ്റി വിവിധ കൺവീനർമാർ വിശദീകരിച്ചു.
തോമസ് ജേക്കബ് (ഷാജി), സാമുവേൽ കെ. സാമുവേൽ, ചെറിയാൻ വർഗീസ്, ജിജി ടോം, ഡോ. ബെറ്റ്സി മാത്യു, തോമസ് ഉമ്മൻ, ഷേർളി തോമസ്, ഏബ്രഹാം തരിയത്, ജിഷു ശാമുവേൽ, ദിലീപ് മാത്യു, തോമസ് ബിജേഷ്, ലിബിൻ വർഗീസ്, ബീനാ ജോൺ, റിയാ വർഗീസ്, മേരിക്കുട്ടി ഏബ്രഹാം, എന്നിവർ സന്ദർശക ടീമുകളിലുണ്ടായിരുന്നു.