പതിനൊന്നാമത് മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് മാർച്ച് 29ന്

Mail This Article
ബ്രാൻഡൻ (ഫ്‌ളോറിഡ) ∙ റ്റാംപ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ പതിനൊന്നാമത് മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുതുതായി നിർമിച്ച ആധുനിക കോർട്ട് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും തയ്യാറായതായി സംഘാടകർ അറിയിച്ചു.
29ന് രാവിലെ 9 മണിക്ക് ടൂർണമെന്റ് ആരംഭിക്കും. ഫ്ലോറിഡയിലെ വിവിധ മലയാളി ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നുള്ള മിഡിൽ സ്കൂൾ, ഹൈസ്കൂൾ, കോളജ് വിഭാഗങ്ങളിലെ നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് കാഷ് അവാർഡുകൾ നൽകും.
കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനും ദൈവദാസനുമായി ഉയർത്തപ്പെട്ട ബിഷപ് മാർ മാത്യു മാക്കീലിന്റെ ഓർമയ്ക്കായി കഴിഞ്ഞ പത്ത് വർഷമായി ഈ ടൂർണമെന്റ് നടത്തിവരുന്നു.
വാർത്ത: സിജോയ് പറപ്പള്ളിൽ