ADVERTISEMENT

ഷിക്കാഗോ ∙ നോർത്ത് അമേരിക്കയിലെ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് പ്രൊഫ. കെ.എസ്. ആന്റണിയുടെ മരണത്തിൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റായി 1972 -ൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം 1978   -ൽ  വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഷിക്കാഗോയിൽ കേരള കാത്തലിക് ഫെലോഷിപിന്റെ ആദ്യ ട്രഷറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1984 -ൽ സിറോ മലബാർ രൂപീക്രതമായപ്പോൾ അതിന്റെ സെക്രട്ടറിയായി 4 വർഷകാലം സേവനം ചെയ്തു. 

1988 -ൽ ഫൊക്കാനയുടെ കൺവൻഷൻ ഷിക്കാഗോയിൽ നടന്നപ്പോൾ  ഫൊക്കാനയുടെ റീജനൽ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഡയറക്ടർ അംഗമായും, മലയാളി എൻജിനിയേഴ്‌സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ 19995 -ൽ പ്രസിഡന്റായും തിരഞ്ഞെടക്കപ്പെട്ടുണ്ട്.

അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞമ്മ. മക്കൾ മൈക്കൾ, സോഫി, സോജ. പ്രൊഫ. കെ.എസ്. ആന്റണിയുടെ മരണത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജോഷി വള്ളകുളം അനുശോചനം അറിയിച്ചു. 

English Summary:

The Chicago Citizens Association expressed its condolences on the passing of Prof. K.S. Antony, former president of the Chicago Malayali Association, the first organization in North America.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com