അറ്റ്ലാന്റ ∙ 'കൊളംബിയ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ റാപ്പർ യങ് സ്കൂട്ടർ (39) വെള്ളിയാഴ്ച രാത്രി മരിച്ചതായി അറ്റ്ലാന്റ പൊലീസ് അറിയിച്ചു .യങ് സ്കൂട്ടറിന്റെ (യഥാർത്ഥ പേര്: കെന്നത്ത് എഡ്വേർഡ് ബെയ്‌ലി) മരണ കാരണം അറ്റ്ലാന്റ പൊലീസ് ലെഫ്റ്റനന്റ് ആൻഡ്രൂ സ്മിത്ത് വാർത്താ സമ്മേളനത്തിൽ പങ്കുവച്ചു.
ഒരു വീട്ടിൽ ആയുധവുമായി ബന്ധപ്പെട്ട തർക്കത്തെക്കുറിച്ചു ഫോൺ കോൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഓഫിസർമാർ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. ആ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ യങ് സ്കൂട്ടറിന്റെ കാലിന് പരുക്കേറ്റു, തുടർന്ന് യങ്ങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2012-ലിറങ്ങിയ 'കൊളംബിയ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
English Summary:
Rapper Young Scooter, who rose to fame with the song "Columbia," died Friday night (March 28) on his 39th birthday, Atlanta police said.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.