ADVERTISEMENT

കേന്ദ്രനാഡീവ്യവസ്ഥയിൽ കാണുന്ന ഒരു പ്രോട്ടീൻ മുറിവുണക്കാൻ സഹായിക്കുമെന്നു പഠനം. തലച്ചോറിനോ സ്പൈനൽ കോഡിനോ പരുക്കു പറ്റിയാൽ സുഖമാക്കാൻ ഇത് സഹായിക്കും. സ്പൈനൽ കോഡിന് പറ്റുന്ന പരുക്ക് ഭേദമാക്കുന്നതിൽ ആക്സോൺഗൈഡൻസ് പ്രോട്ടീൻ ആയ പ്ലെക്സിൻ ബി2 പ്രധാന പങ്കു വഹിക്കുന്നു എന്ന് നേച്ചർ ന്യൂറോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

പേശികളുടെയും മറ്റ് കലകളുടെയും നിർമാണത്തിനും അവയ്ക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും ശരീരത്തിന് പ്രോട്ടീൻ ആവശ്യമാണ്. പരുക്കുകൾ പറ്റുമ്പോൾ ഉൾപ്പെടെ ഉണ്ടാകുന്ന അണുബാധകൾ തടയാനും ഇത് സഹായിക്കുന്നു. അതുകൊണ്ടുതന്നെ മുറിവുകളും പരുക്കുകളും ഉണ്ടാകുമ്പോൾ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണം. 

പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങൾ ഇവയാണ്

∙പ്രോട്ടീൻ ധാരാളമായി അടങ്ങിയത് മത്സ്യം, പൗൾട്രി, ലീൻ മീറ്റ് ഇവയിലാണ്. 100 ഗ്രാം ലീൻ മീറ്റിൽ 26 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പൗൾട്രിയിലാകട്ടെ 11 ഗ്രാം പ്രോട്ടീനും ഇതേ അളവ് മത്സ്യത്തിൽ 20 മുതൽ 25 ഗ്രാം വരെ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 

∙പാലുൽപന്നങ്ങളാണ് പ്രോട്ടീന്റെ മറ്റൊരു പ്രധാന ഉറവിടം. സസ്യാഹാരികൾ തീർച്ചയായും പാൽ, തൈര്, മോര്, വെണ്ണ, പാൽക്കട്ടി മുതലായ പ്രോട്ടീൻ റിച്ച് ആയ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കണം. ഇത് പേശികളുടെ നിർമാണത്തിന് സഹായിക്കും.

∙അണ്ടിപ്പരിപ്പുകൾ, വിത്തുകൾ ഇവയും പ്രോട്ടീൻ ധാരാളം അടങ്ങിയവയാണ്. മത്തങ്ങാക്കുരു, നിലക്കടല, ബദാം മുതലായവ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

∙പയർവർഗങ്ങൾ പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്. പയറും പരിപ്പുവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

∙ക്വിനോവ ആണ് പ്രോട്ടീൻ റിച്ച് ആയ മറ്റൊരു ഭക്ഷണം. ഹെൽത്ത് കോൺഷ്യസ് ആയ ആളുകൾക്കിടയിൽ ഇന്ന് ക്വിനോവ ഏറെ പ്രചാരം നേടിക്കഴിഞ്ഞു. പ്രഭാതഭക്ഷണമായി ഉൾപ്പെടുത്താവുന്ന മികച്ച ഒരു ഭക്ഷണമാണ് ക്വിനോവ. 

പ്രോട്ടീൻ അഥവാ മാംസ്യം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ പേശികളുടെ തകരാറ് പരിഹരിക്കാനും മുറിവ് ഉണക്കാനും സഹായിക്കും. 

English Summary: Protein vital for wound healing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com