ADVERTISEMENT

അമേരിക്കന്‍ ബയോടെക് കമ്പനിയായ നൊവവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല ഫലം പുറത്തു വിട്ടു. കൊറോണ വൈറസിന്റെ യഥാര്‍ഥ വകഭേദത്തിനെതിരെ 89.3 ശതമാനം ഫലപ്രാപ്തിയാണ് നൊവവാക്‌സ് അവകാശപ്പെടുന്നത്. 

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വ്യാപകമായ യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പരീക്ഷണത്തിന്റെ ഫലമാണ് പുറത്ത് വന്നതെന്നതും ശ്രദ്ധേയമാണ്. പുതിയ യുകെ വകഭേദത്തിനെതിരെ 85.6 ശതമാനം ഫലപ്രാപ്തിയാണ് നൊവവാക്‌സ് വാക്‌സീന്‍ കൈവരിച്ചത്. യഥാര്‍ഥ വകഭേദത്തിനും പുതിയ വകഭേദങ്ങള്‍ക്കും എതിരെ ഒരേ പോലെ കാര്യക്ഷമത തെളിയിച്ച ആദ്യ വാക്‌സീനാണ്  NVX-CoV2373   എന്ന് നൊവവാക്‌സ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റാന്‍ലി സി. എര്‍ക്ക് പറഞ്ഞു. 

ഇന്ത്യയില്‍ 2 ബില്യണ്‍  വാക്‌സീന്‍ ഡോസുകള്‍ നിര്‍മിക്കുന്നതിന് നൊവവാക്‌സ് പുണെ ആസ്ഥാനമായിട്ടുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കോവോവാക്‌സ് എന്ന പേരില്‍ മാര്‍ച്ച് മാസത്തോടെ ഈ വാക്‌സീന്റെ നിര്‍മാണം ആരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു. 

യുകെയില്‍ 18നും 84നും ഇടയില്‍ പ്രായമുള്ള 15,000 പേരെയൊണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 27 ശതമാനം പേര്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരുന്നു.  62 കോവിഡ്19 കേസുകള്‍ കണ്ടെത്തിയതില്‍ 32 പേരെ ബാധിച്ചത് കൊറോണ വൈറസിന്റെ യുകെയിലെ പുതിയ വകഭേദമാണ്. 

യുകെയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമേ അമേരിക്കയിലും മെക്‌സിക്കോയിലും 30,000 പങ്കാളികളെ ചേര്‍ന്ന് നൊവവാക്‌സ് പരീക്ഷണം നടത്തുന്നുണ്ട്. 

English Summary : Novavax' covid-19 vaccine shows 89% efficacy in phase 3 trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com