ADVERTISEMENT

സിനിമ–സീരിയൽ താരം മനോജ് കുമാറിനു ബെൽസ് പൾസി രോഗം ബാധിച്ചത് മനോജ്തന്നെ വിഡിയോയിലൂടെ പ്രേക്ഷകരോടു പങ്കുവച്ചിരുന്നു. തന്റെ മുഖം കണ്ടാൽ പേടി തോന്നരുത് എന്ന ആമുഖത്തോടെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോ കണ്ട ആരാധകരൊക്കെ ഒന്നു ഞെട്ടിയിരുന്നു. ഭയക്കേണ്ട കാര്യമില്ലെന്നും രോഗം ഭേദമാകുന്നെന്ന വിവരങ്ങളും ഭാര്യ ബീന ആന്റണിയും പറഞ്ഞിരുന്നു. 

 

ഇപ്പോഴിതാ തന്റെ ബെൽസ് പാൾസി രോഗം ചികിത്സിച്ചു ഭേദമാക്കിയ ഡോക്ടറെ പരിചയപ്പെടുത്തുകയാണ് മനോജ്. നരസിംഹത്തിൽ മോഹൻലാലിനെ പരിചയപ്പെടുത്തുന്നതുപോലെ എന്ന കമന്റോടെയാണ് മനോജ് ഡോ. സംഗീതിനെ ആരാധകർക്കായി പരിചയപ്പെടുത്തുന്നത്. ഇതോടൊപ്പം ഡോക്ടറുടെ മറ്റു രോഗികളെയും ആശുപത്രിയിലെ നഴ്സുമാരെയും പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ അദ്ഭുതകരങ്ങളാണ് തന്നെ രക്ഷിച്ചതെന്നാണ് മനോജ് പറയുന്നത്.

 

വിഡിയോ കാണാം

 

English Sumamry : Actor Manoj about his Dr. Sangeeth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com