ADVERTISEMENT

നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്കു വളരുന്ന അവസ്ഥയാണ് കുഴിനഖം. നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. 

 

നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്. 

പലപ്പോഴും ഇതിനു കാരണമാകുന്നത് ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം. അതിനാൽ ബ്രഷോ മറ്റോ ഉപയോഗിച്ച് നഖം വൃത്തിയായി സൂക്ഷിക്കുകയും, അൽപം പണം മുടക്കാൻ കഴിയുമെങ്കിൽ പെഡിക്യൂർ രീതികളും പിന്തുടരാവുന്നതാണ്. 

 

കുഴിനഖം പോലുള്ള അവസ്ഥയോടൊപ്പം അണുബാധയും പഴുപ്പും പൂപ്പൽ ബാധയും ചിലരിൽ ഉണ്ടാകാം. അങ്ങനെ സംഭവിച്ചാൽ ഒരു സർജനെ കാണിക്കുക. അദ്ദേഹം ആദ്യം മരുന്നു ചികിത്സയായിരിക്കാം നിർദേശിക്കുക. ശേഷം പഴുപ്പു മാറി കഴിയുമ്പോൾ ലോക്കൽ അനസ്തീസിയ നൽകി ഒരു െചറിയ സർജറിയിലൂടെ അകത്തേക്കു വളരുന്ന കേടു വന്ന നഖത്തെ (Ingrowing nail) നീക്കം ചെയ്യേണ്ടിയും വരാം. ഇങ്ങനെ മാത്രമേ പലരിലും കുഴിനഖത്തിനു ശാശ്വത പരിഹാരം കാണാനാകൂ. തുടർന്നും വരാനുള്ള സാധ്യതകളും ഒഴിവാക്കണം. 

Content Summary: Paronychia: Causes, Symptoms, Treatment and Prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com