ADVERTISEMENT

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും ചെയ്യേണ്ടത് മധുരത്തിന്റെ ഉപയോഗം, പ്രത്യേകിച്ച് റിഫൈൻഡ് ഷുഗറിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഇത് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് കൂട്ടുകയും ശരീരഭാരം കൂടാൻ ഇടയാക്കുകയും ചെയ്യും. യാതൊരു പോഷകഗുണങ്ങളും ഇതിനില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്. റിഫൈൻഡ് ഷുഗറിനു പകരം പ്രകൃതിയിൽ നിന്നു തന്നെ ലഭ്യമായ മധുരങ്ങളായ ശർക്കരയും തേനും ഉപയോഗിക്കാം. ഇവ രണ്ടും ആരോഗ്യകരമാണെന്നു മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. എന്നാൽ ഒന്നും അമിതമാകരുതെന്ന് മാത്രം.

തേനോ ശർക്കരയോ മികച്ചത് എന്ന് ഒറ്റ വാക്കിൽ പറയാൻ സാധിക്കില്ല. കാരണം രണ്ടിനും അതിന്റേതായ ആരോഗ്യഗുണങ്ങൾ ഉണ്ട്. ശർക്കരയിൽ അയൺ, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം, തുടങ്ങിയ ധാതുക്കൾ ഉണ്ട്. തേനിനാകട്ടെ ആന്റിഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. 

Representative image. Photo Credit: prabhjits/istockphoto.com
Representative image. Photo Credit: prabhjits/istockphoto.com

ശർക്കര
കരിമ്പിൽ നിന്നെടുക്കുന്ന ശർക്കര ഒരു നാച്വറൽ സ്വീറ്റ്നർ ആണ്. ഇതിൽ അയൺ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമുണ്ട്. 
റിഫൈൻഡ് ഷുഗറിനെ അപേക്ഷിച്ച് ശർക്കരയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടില്ല. ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുന്ന ശർക്കര ശരീരഭാരവും കൂടാൻ കാരണമാകില്ല. 

ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ശർക്കര, ദഹനവുമായി ബന്ധപ്പെട്ട എൻസൈമുകളെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കുകയും ചെയ്യും. ബവല്‍ മൂവ്മെന്റ് വേഗത്തിലാക്കാൻ ശർക്കര സഹായിക്കുമെന്ന് അപ്ലൈഡ് ഫുഡ് റിസർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 
നാരുകൾ ധാരാളം അടങ്ങിയ ശർക്കര വിശപ്പ് കുറയ്ക്കുന്നു. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുകയും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഏറെ നേരം വയർ നിറഞ്ഞു എന്ന തോന്നലുണ്ടാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്ന് ഡയറ്ററി ഷുഗർ സോൾട്ട് ആൻഡ് ഫാറ്റ് ഇൻ ഹ്യൂമൻ ഹെൽതിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

Representative image. Photo Credit:nitrub/istockphoto.com
Representative image. Photo Credit:nitrub/istockphoto.com

തേൻ 
തേനീച്ചകൾ ഉൽപാദിപ്പിക്കുന്ന തേൻ ഒരു നാച്വറൽ സ്വീറ്റ്നർ ആണ്. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തേനിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. 
വിശപ്പ് അകറ്റാനും വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാനും കാലറി ധാരാളം ഉള്ള തേനിന് കഴിയും. തേനിലടങ്ങിയ ആന്റിഓക്സിഡന്റുകളും ധാതുക്കളും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. 

തേനിലെ പ്രീബയോട്ടിക്കുകൾ ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു. പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നു. തേനിലെ ആന്റിഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ദഹനപ്രശ്നങ്ങൾ അകറ്റുന്ന തേൻ, പൊണ്ണത്തടി ഇല്ലാതാക്കുന്നു. 
കൊഴുപ്പിനെ ഇല്ലാതാക്കാൻ തേൻ സഹായിക്കും. ഹൈഡ്രോക്സി മീഥൈൽ ഫ്യൂഷൻ (HMP) തേനില്‍ അടങ്ങിയതിനാലാണിത്. തേനിൽ ട്രിപ്റ്റോഫാനും മറ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കുടവയർ കുറയ്ക്കാൻ സഹായിക്കും. 

Representative image. Photo Credit:Jogy Abraham/istockphoto.com
Representative image. Photo Credit:Jogy Abraham/istockphoto.com

തേനോ ശർക്കരയോ മികച്ചത്?
ശരീരഭാരം കുറയ്ക്കാൻ ശർക്കരയേക്കാൾ മികച്ചത് തേൻ ആണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ തേൻ, ദഹനത്തിനു സഹായിക്കുന്നതോടൊപ്പം നിരവധി ആരോഗ്യഗുണങ്ങളും അടങ്ങിയതാണ്. വിശപ്പകറ്റാനും ഊർജമേകാനും തേനിനു കഴിയും. പെട്ടെന്നു തന്നെ തേൻ ദഹിക്കും. മിതമായ അളവിൽ ഉപയോഗിച്ചാൽ തേനും ശർക്കരയും ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. എന്തുതരം മധുരവും, അത് പഞ്ചസാരയോ തേനോ ശർക്കരയോ ആയിക്കൊള്ളട്ടെ, അമിതമായി ഉപയോഗിച്ചാല്‍ ശരീരഭാരം കൂടാൻ ഇടയാക്കും. 

റിഫൈൻഡ് ഷുഗറിനെക്കാൾ ആരോഗ്യകരമാണ് പ്രകൃതിദത്ത മധുരങ്ങൾ. ഇവ ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പവഴികളല്ല. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ്. അതായത് പതിവായുള്ള വ്യായാമവും പോഷകസമ്പുഷ്ടമായ ഭക്ഷണരീതിയും ഉൾപ്പെടുന്നതാണ് ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാനുള്ള മാർഗം.

English Summary:

Honey vs. Jaggery: Uncovering the Sweet Truth for Weight Loss.Uncovering the Sweet Truth About Weight Loss and Natural Sweeteners.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com