കളിക്കളത്തിൽ മാത്രമല്ല, ജീവിതത്തിലും ഒറ്റക്കെട്ട്! പഠാൻ ബ്രോസിന്റെ ജീവിതം ഇങ്ങനെ

Mail This Article
ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റിലും ഐപിഎല്ലിലും നിരവധി ആരാധകരെ സൃഷ്‌ടിച്ച താരസഹോദരങ്ങളാണ് ഇര്‍ഫാന്‍ പഠാനും യൂസഫ് പഠാനും. ഇവരില്‍ ഇളയതായ ഇര്‍ഫാന്‍ ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ്. 2003ലായിരുന്നു ഇര്‍ഫാന്റെ അരങ്ങേറ്റമെങ്കില്‍ യൂസഫ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2007ലാണ് ആദ്യ മല്‍സരം കളിച്ചത്.

കളിക്കളത്തില്‍ മാത്രമല്ല കുടുംബകാര്യത്തില്യം ഈ സഹോദരങ്ങള്‍ ഒത്തൊരുമയിലാണ്. സജീവ ക്രിക്കറ്റിൽനിന്നും വിരമിച്ചശേഷം ഗുജറാത്തിലെ ബറോഡയിലെ 15,000 ചതുരശ്രയടി വീട്ടിലാണ് ഇരുവരും സമയം ചിലവിടുന്നത്. ഒപ്പം രണ്ടുപേരുടെയും ഭാര്യമാരും മക്കളുമുണ്ട്. ജിദ്ദയില്‍ നിന്നുള്ള മോഡലായ സഫയാണ് ഇർഫാന്റെ ഭാര്യ. അഫ്രീനാണ് യൂസഫിന്റെ ഭാര്യ.
2008 ലാണ് ബറോഡയില്‍ ഇവരുടെ ആഡംബര ബംഗ്ലാവ് പണിയാരംഭിച്ചത്. വലിയ അഞ്ചു കിടപ്പറകള്‍, വിശാലമായ ലിവിങ്, ഇന്‍ഡോര്‍ കാര്‍പാര്‍ക്കിങ്, സ്വിമ്മിങ് പൂള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ചേര്‍ന്നതാണ് ഈ ബംഗ്ലാവ്. ഏകദേശം 2.5 കോടി രൂപയ്ക്കാണ് ഈ ബംഗ്ലാവ് നില്‍ക്കുന്ന വസ്തു ഇവര്‍ സ്വന്തമാക്കിയതത്രേ!..
വീട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇരുവരും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
English Summary- Irfan, Yusuf Pathan House