ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അക്വാപോണിക്‌സും മറ്റു നൂതന കാർഷിക സങ്കേതങ്ങളും പ്രചരിപ്പിക്കാനായി പ്രവർത്തിച്ചുവരുന്ന കേരളപോണിക്‌സിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു കേരളപോണിക്സും  മത്സ്യകർഷൻ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയും സംയുക്തമായി നടത്തുന്ന കേരള പോണിക്സ്–മത്സ്യകർഷകൻ അവാർഡ് 2020ന് മത്സ്യകർഷകരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. 2.3 ലക്ഷത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് മത്സ്യകർഷകൻ/ fish farmer. 

പത്തിലധികം വിഭാഗങ്ങളിൽ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരം നടത്തി ഓരോ വിഭാഗത്തിലും അർഹരായ മത്സ്യകർഷകരെ കണ്ടെത്തി അംഗീകാരം നൽകാനാണുദ്ദേശിക്കുന്നത്. 2020  സെപ്റ്റംബർ 15 വരെ ഈ അവാർഡുകൾക്കു വേണ്ടിയുള്ള  അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. 

അടുക്കളക്കുളം മത്സ്യക്കൃഷി, തിലാപ്പിയ മത്സ്യക്കൃഷി, വാള മത്സ്യക്കൃഷി, അനാബസ് മത്സ്യക്കൃഷി, കരിമീൻ മത്സ്യക്കൃഷി, കൊഞ്ച് കൃഷി, ജയന്റ് ഗൗരാമി മത്സ്യക്കൃഷി, അക്വാപോണിക്സ്/RAS മത്സ്യക്കൃഷി, ബയോഫ്ളോക് മത്സ്യക്കൃഷി, കൂടു മത്സ്യക്കൃഷി എന്നിവയാണ് മത്സരവിഭാഗങ്ങൾ.

അപേക്ഷകർക്കുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ ഫെയ്സ്ബുക്കിലെ കേരളപോണിക്സ് പേജ് / fish farmer ഗ്രൂപ്പ് എന്നിവിടങ്ങളിൽനിന്നു ലഭിക്കുമെന്ന് കേരള പോണിക്സ് ചീഫ് എക്സിക്യൂട്ടീവ് രാമഭദ്രൻ ശ്രീധരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9387735697

English summary: Keralaponics Fish Farmer Award

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com