ADVERTISEMENT

കാലികൾ ഇനി സർക്കാർ കാലിത്തീറ്റ മാത്രം തിന്നാൽ മതിയെന്നു ക്ഷീരവകുപ്പ്! സംസ്ഥാനത്തെ പ്രാഥമിക ക്ഷീരസംഘങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സിന്റെയും മിൽമയുടെയും കാലിത്തീറ്റ മാത്രം വിതരണം ചെയ്താൽ മതിയെന്ന നിബന്ധന ഉൾപ്പെടുത്താൻ ക്ഷീരസഹകരണ സംഘങ്ങളുടെ നിയമാവലി ഭേദഗതിക്കുള്ള നീക്കവുമായി സർക്കാർ. നിർദേശം പഠിച്ച് റിപ്പോർട്ട് നൽകാനായി ക്ഷീരവകുപ്പ് ഡയറക്ടറെ അധ്യക്ഷനാക്കി സമിതിയും രൂപീകരിച്ചു. ഇതോടെ, കാലിത്തീറ്റ വിപണിയുടെ സിംഹഭാഗവും കൈകാര്യം ചെയ്തിരുന്ന സ്വകാര്യ സംരംഭകർ ആശങ്കയിലായി. കോടികൾ മുതൽമുടക്കുള്ള സ്ഥാപനങ്ങളെയും ആയിരക്കണക്കിനു ജീവനക്കാരെയും പ്രതിസന്ധിയിലാക്കി വിപണിയുടെ കുത്തക കയ്യാളാനുള്ള സർക്കാർ നീക്കം അനീതിയാണെന്നാണു കമ്പനികളുടെ നിലപാട്. സ്വകാര്യ കാലിത്തീറ്റ ഉൽപാദകരെ പൂർണമായി ഒഴിവാക്കിയുള്ള നിയമാവലി ഭേദഗതി കേരളഫീഡ്സ് എംഡിയുടെ ആവശ്യം പരിഗണിച്ചാണെന്ന് സമിതി രൂപീകരിച്ചുള്ള ഉത്തരവിലുണ്ട്. ഭേദഗതി നടപ്പാക്കുന്നതു സംബന്ധിച്ചുള്ള ശുപാർശകൾ ജൂലൈ 25ന് മുൻപു സമർപ്പിക്കാനാണു നിർദേശം. നിലവിൽ സംസ്ഥാനത്തു പ്രാഥമിക ക്ഷീരസംഘങ്ങൾ വഴി വിതരണം ചെയ്യുന്ന സമീകൃത കാലിത്തീറ്റയുടെ 60 ശതമാനവും സ്വകാര്യ കമ്പനികൾ ഉൽപാദിപ്പിക്കുന്നതാണ്. 34,083 ടൺ പ്രതിമാസ വിൽപനയുള്ള കെഎസ്ഇയാണു വിപണിവിഹിതത്തിൽ മുന്നിൽ. വിപണി വിഹിതം 53.4%. 16,050 ടൺ കാലിത്തീറ്റ വിൽക്കുന്ന (25.2%) കേരള ഫീഡ്സും 8510 ടൺ വിൽക്കുന്ന (13.3%) മിൽമയുമാണു തൊട്ടുപിന്നിൽ. ഇവയ്ക്കു പുറമേ 7 സ്വകാര്യ കമ്പനികൾ കൂടി സംസ്ഥാനത്തു കാലിത്തീറ്റ ഉൽപാദിപ്പിക്കുന്നുമുണ്ട്.

കൂത്താട്ടുകുളത്തിനടുത്ത് ഇലഞ്ഞിയിൽ ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ കഴിച്ചു പശുക്കൾ ചത്ത സംഭവത്തെ, നിയമാവലി ഭേദഗതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിന് ഉപയോഗപ്പെടുത്താനാവശ്യമായ വിവരശേഖരണവും നടത്തിയിട്ടുണ്ട്. സ്വകാര്യ ഉൽപാദകരെ ഒഴിവാക്കിയാൽ സൊസൈറ്റികളുടെ ആവശ്യത്തിനുള്ള ഉൽപാദനം ഉറപ്പാക്കാൻ സർക്കാർ സ്ഥാപനങ്ങൾക്കു കഴിയുമോ എന്ന കാര്യവും വിലയിരുത്തിയാകും റിപ്പോർട്ട്. ഈ റിപ്പോർട്ട് ലഭിച്ചാലുടൻ ഭേദഗതിക്കു സർക്കാർ പച്ചക്കൊടി കാണിച്ചേക്കുമെന്നാണു വിവരം.

‘മഹിമ’ കാലിത്തീറ്റ വിപണിയിലിറക്കി കേരള ഫീഡ്സ്

കിടാരികൾക്കും കറവയില്ലാത്ത പശുക്കൾക്കുമുള്ള കേരള ഫീഡ്സിന്റെ പ്രത്യേക കാലിത്തീറ്റ ‘മഹിമ’ വിപണിയിലിറക്കി. 20 കിലോഗ്രാം തൂക്കമുള്ള ചാക്ക് ഒന്നിന് 540 രൂപയാണ് വില. കന്നുകുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും എന്നാൽ പാൽ ഉൽപാദനം വർധിപ്പിക്കുന്നതിന് ഈ കാലിത്തീറ്റ അനുയോജ്യമല്ലെന്നും അധികൃതർ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com