കൊക്കോമരങ്ങളെ ആക്രമിക്കുന്ന തേയിലക്കൊതുകിനെ തുരത്താനൊരു എളുപ്പവഴി

Mail This Article
ഇളം തണ്ടുകളും ഇളം കായ്കളും ഉണ്ടാകുന്ന സമയത്താണ് തേയിലക്കൊതുക് കൊക്കോ മരങ്ങളെ ആക്രമിക്കുന്നത്. ഉമിനീര് കായ്കളിലോ ഇളം തണ്ടുകളിലോ കുത്തിവച്ചിട്ടാണ് അവ നീരൂറ്റിക്കുടിക്കുക. ഇങ്ങനെ നീരൂറ്റിക്കുടിച്ചശേഷം തേയിലക്കൊതുക് പറന്നുപോയാലും അത് കുത്തിവച്ച ഉമിനീരിന്റെ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കും. ഇതാണ് ചെറിയ കായ്കളിലും തണ്ടുകളിലും തവിട്ടു നിറത്തിൽ പുള്ളികളായി കാണപ്പെടുന്നത്. അത് കായ വളരുന്നതിനനുസരിച്ച് വർധിച്ചുവരികയും ചെയ്യും. പിന്നാലെ കായ നശിച്ചുപോകും.
കൊക്കോക്കർഷകർക്ക് വലിയ വെല്ലുവിളിയുയർത്തുന്ന തേയിലക്കൊതുകിനെ എങ്ങിനെ നശിപ്പിക്കാം? എന്തൊക്കെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം? കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ വിഡിയോ കാണാം.