ADVERTISEMENT

മൂന്നു പതിറ്റാണ്ടത്തെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന തങ്ങളുടെ സന്തോഷവും വ്യായാമവുമെല്ലാം അരുമ, പൂന്തോട്ട പരിപാലനമെന്നു പറയുന്നു കോട്ടയം അയർക്കുന്നം തൈപ്പറമ്പിൽ എസ് ഭവനിൽ  ടി.സി.ചാക്കോയും ഭാര്യ ശോശാമ്മയും. വിദേശത്തുനിന്ന് 10 വർഷം മുൻപു നാട്ടിൽ എത്തിയപ്പോൾ വീടിനുള്ളിൽ ഒരു അക്വേറിയം സ്ഥാപിച്ചായിരുന്നു തുടക്കം. മസ്കറ്റിലായിരുന്നപ്പോള്‍ കൈവശമുണ്ടായിരുന്ന ചില്ല് ടാങ്ക് ഇവിടെ എത്തിക്കുകയായിരുന്നു. കാർപ്, ഗോൾഡ് ഫിഷ് ഇനങ്ങളിലായി 4 മത്സ്യങ്ങളാണ് ടാങ്കിലുള്ളത്. 5 വർഷം മുൻപ് ടാങ്കിൽ നിക്ഷേപിച്ചവയാണ് ഈ മത്സ്യങ്ങൾ. 

pet-and-old-couple-2

മത്സ്യങ്ങളെ കൂടാതെ ബഡ്ജെറിഗറുകൾ, ജാവ, കോക്കറ്റീൽ, പ്രാവുകൾ, നായ്ക്കൾ എന്നിവയും ഇവരുടെ അരുമശേഖരത്തിലുണ്ട്. ഇവയ്ക്കു തീറ്റ നൽകുന്നതും ഇവയുടെ ചലനങ്ങള്‍ കാണുന്നതും ശബ്ദങ്ങള്‍ കേൾക്കുന്നതുമാണ് തങ്ങളുടെ സന്തോഷമെന്ന് ശോശാമ്മ. എപ്പോഴും കാണുന്നതിനായി കാർപോർച്ചിലാണ് കൂടുകൾ വച്ചിട്ടുള്ളത്. അവശ്യഘട്ടങ്ങളിൽ വീടിനു സമീപത്തെ സിയാന പെറ്റ് പാർക്ക് എന്ന പെറ്റ് ഷോപ്പിലെ ആളുകളുടെ സഹായം തേടാറുമുണ്ട്.

വീട്ടുമുറ്റത്ത് നല്ലൊരു ഉദ്യാനവും പരിപാലിക്കുന്നു ശോശാമ്മ. തനിക്കു നല്ലതെന്നു തോന്നുന്ന ചെടികൾ നട്ടുപിടിപ്പിച്ചുണ്ടാക്കിയ ഉദ്യാനത്തെ ‘അവിയൽ പൂന്തോട്ടം’ എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. വൈകിട്ട്  അൽപനേരം ചെടികളോടൊപ്പം ചെലവഴിക്കാൻ പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ‘‘വൈകിട്ട് 5 മുതൽ 6 വരെ സമയം ഞങ്ങൾ രണ്ടുപേരും ചേർന്ന് ചെടികൾ നനയ്ക്കും. 82 പിന്നിട്ട ഞങ്ങളുടെ നടപ്പും വ്യായാമവുമെല്ലാം ഇവിടത്തന്നെ’’–ശോശാമ്മ പറയുന്നു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com