സാഹിത്യകാരൻ കെ. വി. രാമനാഥൻ അന്തരിച്ചു
Mail This Article
നോവലിസ്റ്റും പ്രമുഖ ബാലസാഹിത്യകാരനും അധ്യാപകനുമായ കെ. വി. രാമനാഥൻ (81) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11ന് ആണ് അന്ത്യം. ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റും സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.
ഇരിങ്ങാലക്കുട മണമ്മൽ ശങ്കര മേനോന്റെയും കൊച്ചുകുട്ടി അമ്മയുടെയും മകനായി 1932 ൽ ആണു ജനനം. 1951 മുതൽ 1987 വരെ ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂളിൽ അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു.
ശങ്കറിന്റെ ‘ചിൽഡ്രൻസ് വേൾഡ്’ തുടങ്ങി പല ഇംഗ്ലിഷ് ആനുകാലികങ്ങളിലും കഥകൾ എഴുതി. ചെറുകഥയ്ക്കുള്ള സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡും ലഭിച്ചിട്ടുണ്ട്.
അധ്യാപികയായിരുന്ന രാധയാണു ഭാര്യ. മക്കള്‍: രേണു രാമനാഥ് (സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും പത്രപ്രവർത്തകയും), ഇന്ദുകല (ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: പരേതനായ രാജ്കൃഷ്ണൻ, കെ. ജി. അജയ് കുമാർ).
Content Summary: Malayalam Writer K V Ramanathan Passes Away