ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇനിയും വായിക്കാത്ത നമ്മൾ... ലക്ഷക്കണക്കിനു പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ചുമ്മാ കൂളായി, കിൻഡിലായി പോക്കറ്റിലിട്ടു നടക്കാൻ കഴിയുന്ന കാലമാണിത്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ പുസ്തകവും നിമിഷങ്ങൾക്കു മുൻപ് ഇറങ്ങിയ പുസ്തകവും ഒരുപോലെ വിരൽത്തുമ്പിൽ. എന്നിട്ടും വേണ്ടത്ര വായിക്കുന്നുണ്ടോ നമ്മൾ? വായനയുടെ ക്രീസിൽ നിലയുറപ്പിക്കാനാകാതെ സോഷ്യൽ മീഡിയയുടെ പവിലിയനിലേക്കു മടങ്ങുന്നവരുടെ എണ്ണം കൂടിവരികയാണ്. ഫെയ്സ്ബുക്കിലും എക്സിലും വാട്സാപ്പിലുമൊക്കെയായി മണിക്കൂറുകൾ തോണ്ടിത്തള്ളുന്നവരും പരാതിപ്പെടുന്നുണ്ട്: വായിക്കാൻ നേരമില്ലേയില്ല!

ആയുസ്സിന്റെ പുസ്തകങ്ങൾ‌

പുസ്തകങ്ങളുടെ എണ്ണത്തിലല്ല ഗുണത്തിലാണു കാര്യം. ശരാശരി വായനക്കാർ വർഷം 12 പുസ്തകങ്ങളും മികച്ച വായനക്കാർ 50 പുസ്തകങ്ങളും അതിഗംഭീര വായനക്കാർ 80 പുസ്തകങ്ങളും വായിക്കുമെന്നാണു ഗവേഷകപ്പേച്ച്. ഒരായുസ്സു കൊണ്ട് 5000–6000 പുസ്തകങ്ങൾ. പക്ഷേ ഇതിലുമെത്രയോ വായിച്ചുകൂട്ടുന്നവരുണ്ട്.

അനുരാഗത്തിന്റെ ദിനങ്ങൾ

വായിച്ചുതള്ളുന്നതിലല്ല, ഉള്ളിലേക്കു കൊള്ളുന്നതിലാണു കാര്യം. ‘നിങ്ങൾക്ക് ഇഷ്ടമുള്ളതു വായിച്ചോളൂ, വായന നിങ്ങൾക്ക് ഇഷ്ടമാകുന്നതു വരെ’ എന്നു പറഞ്ഞത് നവാൽ രവികാന്താണ്. കടുകട്ടിയായ പുസ്തകങ്ങൾ തുടക്കത്തിലേ വായിച്ചു സ്വയം വെറുപ്പിക്കരുത്. ഒരു കുറ്റാന്വേഷണ കഥയോ യാത്രാവിവരണമോ പ്രണയകഥയോ ഒക്കെയാണ് ഇഷ്ടമെങ്കിൽ അത്തരം പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കുക. ഒഴുക്ക് നഷ്ടമാകാതെ നോക്കുകയാണ് വായനാനുരാഗത്തിന്റെ ആദ്യദിനങ്ങളിൽ പ്രധാനം.

കൺവഴികൾ, കാഴ്ചവട്ടങ്ങൾ

വായനയെ പ്രോത്സാഹിപ്പിക്കും വിധമല്ല നമ്മുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനം. നിരന്തരമായ ശീലം കൊണ്ട് അത് ആർജിച്ചെടുക്കണം. 

എല്ലാ ദിവസവും നിശ്ചിത സമയത്തു വായിക്കുമെന്ന് ഉറപ്പിക്കുക. അതു യാത്രയ്ക്കിടയിലോ അതിരാവിലെയോ ഉറങ്ങും മുൻപോ എപ്പോഴുമാകാം. ഒരു ദിവസം 10 പേജെങ്കിൽ 10 പേജ്. ഈ വേഗത്തിൽ പോലും 300 പേജുള്ള പുസ്തകം തീർക്കാൻ നിങ്ങൾക്ക് വെറും ഒരു മാസം മതി. കടിച്ചാൽ പൊട്ടാത്ത പുസ്തകങ്ങൾ മാറ്റിവയ്ക്കാനും മടിക്കേണ്ട.

ആടിന്റെ വിരുന്ന്

ഒരു നദിയിൽ രണ്ടുതവണ ഇറങ്ങാനാകില്ലെന്നു പറയുന്നതുപോലെയാണു പുസ്തകങ്ങളുടെ കാര്യവും. ഓരോ വായനയിലും അവ അടിമുടി മാറുന്നു, നമ്മെ മാറ്റുകയും ചെയ്യുന്നു. മുൻപു വായിച്ച ചില പുസ്തകങ്ങൾ ജീവിതത്തിന്റെ അപ്രതീക്ഷിത തിരിവുകളിൽ വീണ്ടും നമ്മെ തേടി വരും. നമ്മളാണോ പുസ്തകമാണോ മാറിയതെന്നു വിസ്മയിപ്പിക്കുകയും ചെയ്യും. ‘ഏതിലയും മധുരിക്കുന്ന കാടാണ്’ വായന. കഴിയുന്നത്ര ഇലകൾ കടിച്ചുനോക്കുകയാണ് നല്ല ആടുകൾ ചെയ്യേണ്ടത്. അല്ലെങ്കിൽ ഒരു രുചി മാത്രമറിഞ്ഞ് അഭിരുചി മരവിക്കും. കേൾക്കാത്ത എഴുത്തുകാരുടെ, അറിയാത്ത വിഷയങ്ങളിലെ പുസ്തകങ്ങൾ കയ്യിലെടുത്തോളൂ.

English Summary:

Number of books read by readers in one year

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com